മഴക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ അടുക്കളയിലുണ്ട് സൂത്രവിദ്യകള്‍


ജലദോഷം, തൊണ്ടവേദന, ചുമ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന മികച്ച ഭക്ഷ്യ ഉത്പന്നമാണ് ഇഞ്ചി.

പ്രതീകാത്മക ചിത്രം | Photo: Grihalakshmi (Photo: Madhuraj)

മഴക്കാലം പലവിധ പനികള്‍ തുടങ്ങി പകര്‍ച്ചവ്യാധികളുടെ കൂടെ കാലമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേഗത്തില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. അതിനാല്‍, ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ട സമയം കൂടിയാണിത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും നമ്മുടെ അടുക്കളയില്‍തന്നെയുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

മഞ്ഞള്‍

സൂക്ഷ്മാണുക്കള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതിന് മഞ്ഞളിന് കഴിയും. ബാക്ടീരിയക്കെതിരേയും വൈറസുകള്‍ക്കെതിരേയംു നീര്‍വീക്കം തടയുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. അണുബാധ തടയുന്നതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ത്തും പാലില്‍ മഞ്ഞള്‍പ്പൊടി ഇട്ടും കഴിക്കാം. ജലദോഷം പിടിപെടാതിരിക്കാനും മഞ്ഞള്‍ സഹായിക്കുന്നു.

ഇഞ്ചി

ജലദോഷം, തൊണ്ടവേദന, ചുമ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്ന മികച്ച ഭക്ഷ്യ ഉത്പന്നമാണ് ഇഞ്ചി. ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ ധാരാളമായുള്ള ഇഞ്ചി ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മാനസികസമ്മര്‍ദവും ഉത്കണ്ഠയും അകറ്റാനും മികച്ചതാണെന്ന് കണ്ടെത്തിയുണ്ട്. ചായയില്‍ ചേര്‍ത്തും കറികളില്‍ ചേര്‍ത്തും കഴിക്കാം.

വെളുത്തുള്ളി

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് വെളുത്തുള്ളി. സൂപ്പൂകളിലും കറികളിലും വെളുത്തുള്ളി ചേര്‍ത്ത് കഴിക്കാം. വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും രോഗപ്രതിരോധശേഷി നേടുന്നതിന് മികച്ചതാണ്.

തുളസി

മികച്ച ആന്റി ഓക്‌സിഡന്റായ തുളസി മാനസിക സമ്മര്‍ദങ്ങള്‍ അകറ്റുന്നതിനും ശാരീരിക ഉന്മേഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. തുളസി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് കുടിക്കുന്നത് ചുമ, തൊണ്ട വേദന എന്നിവ ശമിപ്പിക്കും.

തേന്‍

പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒന്നാണ്‌ തേന്‍. സൂക്ഷ്മാണുക്കള്‍ക്കെതിരേയുള്ള തേനിന്റെ പ്രവര്‍ത്തനം ഏറെ പ്രശസ്തമാണ്. പാലിലോ ഇളംചൂട് വെള്ളത്തിലോ തേന്‍ ചേര്‍ത്ത് കഴിക്കാം. നാരങ്ങാ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് തൊണ്ട വേദന, ചുമ എന്നിവ ശമിപ്പിക്കും.

(ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടാന്‍ ശ്രദ്ധിക്കുക)

Content Highlights: kitchen ingredients, immunity boost, monsoon, food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented