ചോക്ക്‌ലേറ്റ് മുതല്‍ കാപ്പിവരെ; ഈ വിഭവങ്ങള്‍ കണ്ടാല്‍ ചാള്‍സ് രാജാവ് 'നോ' പറയും


കാപ്പി കുടിക്കാന്‍ ഒട്ടും ഇഷ്ടപ്പെടാത്തയാളാണ് ചാള്‍സ് രാജകുമാരന്‍.

ചാൾസ് മൂന്നാമൻ രാജാവ് | Photo: A.F.P

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെ ഭക്ഷണത്തിലുള്‍പ്പടെയുള്ള ഇഷ്ടാനിഷ്ടങ്ങള്‍ മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ചോക്ക്‌ലേറ്റും അച്ചാറും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഇഷ്ടവിഭവങ്ങളുടെ പട്ടികയില്‍ ഇടം നേടിയവയായിരുന്നു.. എന്നാല്‍, ഇവയില്‍ നിന്നും വിഭിന്നമായ ഇഷ്ടങ്ങളാണ് രാജ്ഞിയുടെ മകനും ഇപ്പോഴത്തെ രാജാവുമായ ചാള്‍സിനുള്ളത്. ചില ഭക്ഷണസാധനങ്ങള്‍ ചാള്‍സ് രാജാവ് തന്റെ ആഹാരക്രമത്തില്‍ തീരെ ഉള്‍പ്പെടുത്താത്തവയാണ്. ചിലതാകട്ടെ പ്രത്യേക രീതിയില്‍ പാകം ചെയ്ത് നല്‍കുമ്പോള്‍ അദ്ദേഹം കഴിക്കുന്നു.

ഫോയി ഗ്രാസ്

താറാവിന്റെയോ വാത്തയുടെയോ കരള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഫ്രഞ്ച് വിഭവമാണിത്. ചാള്‍സ് രാജകുമാരന്‍ ഇത് ഒരിക്കലും കഴിക്കില്ലെന്ന് മാത്രമല്ല 2008 മുതല്‍ കൊട്ടാരത്തിലെ അടുക്കളയില്‍ നിന്ന് പടികടത്തിയതുകൂടിയാണ് ഈ വിഭവം. മൃഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടാണ് ഈ വിഭവം കൊട്ടാരത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയത്.

കോഫി

കാപ്പി കുടിക്കാന്‍ ഒട്ടും ഇഷ്ടപ്പെടാത്തയാളാണ് ചാള്‍സ് രാജകുമാരന്‍. കാപ്പിക്ക് പകരം അദ്ദേഹം ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നു. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അദ്ദേഹം പലതരത്തിലുള്ള ചായ തിരഞ്ഞെടുക്കാറുണ്ട്.

ചോക്ക്‌ലേറ്റ്

എലിസബത്ത് രാഞ്ജിയുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നായിരുന്ന ചോക്ക്‌ലേറ്റ്. എന്നാല്‍ മകന്‍ ചാള്‍സ് രാജാവിന്റെ കാര്യം നേരെ മറിച്ചാണ്. രാജാവിന് ചോക്ക്‌ലേറ്റ് തന്റെ കാഴ്ചയില്‍ വരുന്നത് വരുന്നത് പോലും ഇഷ്ടമില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെസേര്‍ട്ടുകള്‍ തയ്യാറാക്കുമ്പോള്‍ കൊട്ടാരത്തിലെ പാചകവിദഗ്ധര്‍ ഇത് ശ്രദ്ധിച്ചാണ് പാചകം.

ബിസ്‌കറ്റ് കുക്കി

വെണ്ണ, ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവ കൊണ്ടുള്ള കുക്കികള്‍ ചാള്‍സ് രാജാവ് കഴിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നു. അതേസമയം, ബിസ്‌കറ്റ് കുക്കികള്‍ പ്രത്യേക താപനിലയില്‍ ചൂടാക്കി നല്‍കിയാല്‍ മാത്രമെ അദ്ദേഹം കഴിക്കുകയുള്ളൂ.

ഇറച്ചിയും പാലും

ഇറച്ചിയും പാലുത്പന്നങ്ങളും പ്രത്യേക രീതിയില്‍ പാചകം ചെയ്താല്‍ മാത്രമെ ചാള്‍സ് രാജാവ് അത് കഴിക്കുകയുള്ളൂ. അതില്‍ തന്നെയും വേറെ ചിട്ടകളുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം അദ്ദേഹം ഇറച്ചിയും മീനും കഴിക്കാറില്ല. അതേസമയം, എല്ലാ ആഴ്ചയിലും ഒരു ദിവസം അദ്ദേഹം പാലുത്പന്നങ്ങള്‍ ഒഴിവാക്കാറുണ്ട്.

Content Highlights: king charles diet chart, king charles dislike these food items, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented