അമ്മയ്ക്ക് 'സ്‌പെഷ്യല്‍' ചോക്ക്‌ലേറ്റ് മില്‍ക്ക് ടീ ഉണ്ടാക്കി നല്‍കി കുരുന്ന്; വൈറലായി വീഡിയോ


കുട്ടിയുടെ ചായ വീഡിയോ ഇതുവരെ 2.8 ലക്ഷത്തില്‍ അധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

വൈറലായ വീഡിയോയിൽ നിന്നും | Photo: Instagram

ചട്ടുകത്തില്‍ അമ്മയ്ക്കുള്ള ദോശയുമായി അടുക്കളയില്‍ നിന്ന് വരുന്ന കൊച്ചുകുട്ടിയുടെ വീഡിയോ അടുത്തിടെയാണ് സാമൂഹികമാധ്യമത്തില്‍ വൈറലായത്. ഇത്തരത്തില്‍ കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കമായ ചിരിയും കളികളുമെല്ലാം വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറ്. സമാനമായൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

അമ്മയ്ക്ക് സാങ്കല്‍പികമായി ചോക്ക്‌ലേറ്റ് മില്‍ക്ക് ടീ തയ്യാറാക്കി നല്‍കുകയാണ് വീഡിയോയില്‍ ഈ കൊച്ചുപെണ്‍കുട്ടി. കുട്ടിക്ക് കളിക്കുന്നതിന് തയ്യാറാക്കി നല്‍കിയ പ്ലേ കിച്ചനില്‍ വെച്ചാണ് അമ്മയ്ക്ക് 'സ്‌പെഷ്യല്‍ ടീ' ഇട്ട് നല്‍കുന്നത്. കുട്ടി അമ്മയോട് എന്താണ് വേണ്ടതെന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ഏതെങ്കിലും ചായ ഉണ്ടോയെന്ന് അമ്മ തിരിച്ച് ചോദിക്കുന്നു. തുടര്‍ന്ന് അമ്മയ്ക്ക് 'ചോക്ക്‌ലേറ്റ് മില്‍ക്ക് ടീ' എന്ന് സങ്കല്‍പിച്ച് ചായ തയ്യാറാക്കി നല്‍കുകയാണ് കുട്ടി.

ഇടയ്ക്ക് എന്താണ് തയ്യാറാക്കി നല്‍കുന്ന കാര്യം കുട്ടി മറന്നുപോകുന്നുമുണ്ട്. വീണ്ടും അമ്മയ്ക്ക് എന്താണ് വേണ്ടതെന്ന് അവള്‍ അമ്മയോട് ചോദിക്കുന്നു. ''ഞാന്‍ ഇപ്പോഴും ചായക്ക് വേണ്ടി കാത്തിരിക്കുകയാണെ''ന്ന് അമ്മ മറുപടി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് കുട്ടി വേഗത്തില്‍ 'ചായ' തയ്യാറാക്കി അമ്മയ്ക്ക് നല്‍കുന്നതാണ് വീഡിയോയിലുള്ളത്. ''സന്തോഷം നിറഞ്ഞ ചായ പാര്‍ട്ടി'' എന്ന് പറഞ്ഞുകൊണ്ടാണ് ചായകപ്പ് കുട്ടി അമ്മയ്ക്ക് കൈമാറുന്നത്.

കുട്ടിയുടെ ചായ വീഡിയോ ഇതുവരെ 2.8 ലക്ഷത്തില്‍ അധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. വീഡിയോയിലെ പെണ്‍കുട്ടി അതിമനേഹരമായിരിക്കുന്നുവെന്ന് വീഡിയോ കണ്ട് ഒരാള്‍ പറഞ്ഞു. പെണ്‍കുട്ടിക്കൊപ്പം ചായകുടിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മറ്റൊരാള്‍ പറഞ്ഞു.

Content Highlights: kid making chocolate milk tea, viral video, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented