പായസവും പപ്പടവും അവിയലും തോരനും; കേരളസദ്യ കഴിച്ച് കിയാര അദ്വാനിയുടെ ദീപാവലി ആഘോഷം


പരമ്പരാഗത ശൈലിയില്‍ തയ്യാറാക്കിയ സദ്യയുടെ ചിത്രം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

കിയാര അദ്വാനി

രാജ്യമെമ്പാടും ദീപാവലി ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. വീടുകള്‍ അലങ്കരിക്കുന്നതിനും സ്‌പെഷ്യല്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുമുള്ള ഒരുക്കത്തിലാണ് ഭൂരിഭാഗം വീടുകളും.

ആഘോഷങ്ങളില്‍ ഒട്ടും പിന്നിലല്ല ബോളിവുഡ് നടീനടന്മാരും. ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഉഗ്രന്‍ കേരള സദ്യ തന്നെ കഴിച്ചിരിക്കുകയാണ് ബോളിവുഡ് താരം കിയാര അദ്വാനി.



പരമ്പരാഗത ശൈലിയില്‍ തയ്യാറാക്കിയ സദ്യയുടെ ചിത്രം അവര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. വാഴയിലയില്‍ സാമ്പാര്‍, രസം, അവിയല്‍, വിവിധതരം പച്ചടികള്‍ തുടങ്ങി കറികളെല്ലാം വിളമ്പിയിരിക്കുന്നത് കാണാം. നന്നായി വറുത്തെടുത്ത വിഭവങ്ങളും അച്ചാറും പായസങ്ങളും ഇലയില്‍ വിളമ്പിയിട്ടുണ്ട്.

Content Highlights: kerala style diwali lunch, instagram story, food, kiara advanis kerala style diwali lunch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


FIFA World Cup 2022 Samuel Etoo was filmed brutally kneeing a man in the face

1 min

ഖത്തറില്‍ യൂട്യൂബറെ മുട്ടുകൊണ്ട് ഇടിച്ച് സാമുവല്‍ ഏറ്റു; സംഭവം ബ്രസീലിന്റെ മത്സരശേഷം

Dec 6, 2022

Most Commented