മുളക് ഉണക്കി ഉരലിൽ പൊടിക്കും, പാചകം വിറകടുപ്പിൽ; ഏഴ് പതിറ്റാണ്ടിന്റെ രുചിക്കൂട്ടുമായി 'കേത്തൽചിക്കൻ'


സി.ശ്രീകാന്ത്

പൗള്‍ട്രി ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന നാമക്കല്ലില്‍ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ അന്നന്ന് എത്തിക്കുന്നത്.

കേത്തൽസ് റഹ്മാനിയയിൽ ഭക്ഷണം വിളമ്പുന്ന മാഹീൻ

തിരുവനന്തപുരം: ഏഴ് പതിറ്റാണ്ട് മുന്‍പ് പുത്തരിക്കണ്ടം മൈതാനത്ത് ചായക്കെറ്റിലും തൂക്കി ഒരാള്‍ നടന്നിരുന്നു- സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കും രാഷ്ട്രീയ സമരങ്ങള്‍ക്കുമൊക്കെ സ്ഥിരംവേദിയായ പുത്തരിക്കണ്ടത്തെ ചായ വില്‍പ്പനക്കാരന്‍ മുഹമ്മദ് അബ്ദുള്‍ ഖാദര്‍. സദാ ൈകയില്‍ ചായക്കെറ്റിലുണ്ടായിരുന്ന അദ്ദേഹത്തിന് 'കെറ്റില്‍ സഹിബ്' എന്ന് പേരുവീണു. കെറ്റില്‍ എന്നപേരിനെ കാലം പരിഷ്‌കരിച്ച് 'കേത്തല്‍' ആക്കിയപ്പോള്‍ തലസ്ഥാനത്തിന് ലഭിച്ചത് ചിക്കന്റെ മറ്റെങ്ങുമില്ലാത്ത രുചി! തിരുവനന്തപുരത്തിന് പുറത്തും രുചിപ്പെരുമ അറിയിക്കുന്ന കേത്തല്‍സ് ചിക്കന്‍ തുടങ്ങിയ കെറ്റില്‍ സാഹിബ് വിടപറഞ്ഞെങ്കിലും മകന്‍ മാഹീന്റെ കീഴില്‍ ഇന്നും അതേ രുചി തീന്‍മേശയിലെത്തുന്നു.

ചായക്കച്ചവടക്കാരനായിരുന്ന അബ്ദുള്‍ ഖാദര്‍ 1940-കളില്‍ ചാലയ്ക്കുള്ളിലെ തന്റെ വീട്ടില്‍ ഹോട്ടല്‍ റഹ്‌മാനിയ എന്ന ചെറിയൊരു ചായക്കടയാണ് ആദ്യം തുടങ്ങിയത്. പിന്നീട് മകന്‍ മാഹീനുമായി ചേര്‍ന്ന് 'കേത്തല്‍സ് റഹ്‌മാനിയ ചിക്കന്‍' ആരംഭിക്കുന്നത് 1970-ല്‍. അതുവരെ പരിചിതമല്ലാത്ത ചിക്കന്‍ രുചിയായിരുന്നു പ്രത്യേകത. ആ സ്വാദ് തേടി അന്നു മുതല്‍ ഭക്ഷണപ്രിയര്‍ ഇവിടെയെത്തുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതേ രുചിയിലാണ് അതേ വിഭവങ്ങള്‍ ഇവിടെ തീന്‍മേശയിലെത്തുന്നത്. വ്യത്യസ്ത രുചിക്കായി മാഹീന്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇളം കോഴിക്കുഞ്ഞിനെ പാകപ്പെടുത്തുന്ന പാചകവിധിയുണ്ടായത്. കൃത്യം 45 ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളാണ് ഇവിടത്തെ വിറകടുപ്പില്‍ പാകപ്പെടുന്നത്. മസാലക്കൂട്ടും തീയുടെ പാകവുമൊക്കെ ചേര്‍ന്ന് തയ്യാറാകുന്ന ഈ ചിക്കന്‍ വിഭവം കേത്തലിനുമാത്രം സ്വന്തമാണ്. ഈ കഥയറിഞ്ഞ് കഴിഞ്ഞ ദിവസം ബി.ബി.സി. സംഘവും ചാലയ്ക്കുള്ളിലെ ഈ ചെറിയ കടയില്‍ എത്തിയിരുന്നു. ബി.ബി.സി.യില്‍ വാര്‍ത്തയായതോടെ പല ഭാഗത്തുനിന്നും അന്വേഷണങ്ങളെത്തിത്തുടങ്ങി.

പൗള്‍ട്രി ക്യാപിറ്റല്‍ എന്നറിയപ്പെടുന്ന നാമക്കല്ലില്‍ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ അന്നന്ന് എത്തിക്കുന്നത്. മറ്റൊരു അമ്പരപ്പുകൂടിയുണ്ട്- ഈ ഹോട്ടലില്‍ ഫ്രിഡ്ജോ ഫ്രീസറോ ഇല്ല. വിളമ്പുന്നത് അന്നത്തെ ചിക്കന്‍ മാത്രം.

മുളക് ഉണക്കി ഇവിടത്തെ ഉരലില്‍ ഉലക്കകൊണ്ട് ഇടിച്ചാണ് മുളകുപൊടിയുണ്ടാക്കുന്നത്. കൂട്ടുകളെല്ലാം ഇങ്ങനെ തന്നെ. ചിക്കന്‍ വറക്കുന്നത് വിറക് അടുപ്പില്‍ മാത്രം. ചെറു ചപ്പാത്തിയും കേത്തല്‍ ചിക്കനുമാണ് ഡിഷ്. ഉച്ചയ്ക്ക് ഗീറൈസ് ഉണ്ടാകും.

'ഭക്ഷണം വിളമ്പുമ്പോള്‍ മനസ്സ് നിറയണം. രുചിക്കായി ഒരു വിട്ടുവീഴ്ചയുമുണ്ടാകരുത്'-മാഹീന്‍ പറയുന്നു. ഇന്നും അതിരാവിലെ എഴുന്നേറ്റ് ചാലയിലെ ഹോട്ടലില്‍ എത്തുന്ന ഇദ്ദേഹം പണിക്കാര്‍ക്കൊപ്പം തന്റെ മസാലക്കൂട്ടുമായി രാത്രി 12 വരെ ഉണ്ടാകും. കേത്തലിന്റെ രുചിയും മണവും തലസ്ഥാനം കടന്നപ്പോള്‍ കോഴിക്കോട്ടും കൊച്ചിയിലും കൊല്ലത്തും ബ്രാഞ്ചുകള്‍ പിറന്നു. എല്ലായിടത്തും കേത്തല്‍ ചിക്കന് ഒരേ രുചി.

Content Highlights: kethal chicken, special chicken recipe, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented