മുട്ട ഇല്ലാത്തൊരു ഓംലെറ്റ്; കിടിലൻ രുചിയിൽ കെ.ബി ചാട്ടിലെ  മൂങ്‌ലെറ്റ്


സപ്ത സഞ്ജീവ്

എന്തുതരം ചട്ണികൾക്കുമൊപ്പം മൂങ്‌ലെറ്റ് വിളമ്പാം.

കെ.ബി ചാട്ടിലെ മൂങ്‌ലെറ്റ്

മുട്ട ഉപയോഗിച്ച് മാത്രമേ ഓംലെറ്റ് ഉണ്ടാക്കാൻ പറ്റുള്ളൂ...? ഇന്ന് ആ ചോദ്യം കേട്ടാൽ ദിനേശ് കുമാർ ചുണ്ടുകോട്ടി ചിരിച്ച്കൊണ്ട് പറയും ''നഹീന്ന് പറഞ്ഞാ നഹി'' ! കാരണം ഒന്നുംരണ്ടും അല്ല, 36 വർഷമായി ദിനേശ് ഈ പണി തുടങ്ങിയിട്ട്. പറഞ്ഞുവരുന്നത് കരോൾ ബാഗിലെ പ്രശസ്തമായ കെ.ബി. ചാട്ടിലെ അതിപ്രശസ്ത മൂങ്‌ലെറ്റിനെ കുറിച്ചാണ്. മുട്ട ഇല്ലാത്തൊരു ഓംലെറ്റ്- അതാണിവിടത്തെ പ്രത്യേകത. പിന്നെങ്ങനെയാണാവോ ഇതുണ്ടാക്കുകയെന്ന് ആലോചിച്ച് തല പുണ്ണാക്കണ്ട. വേണ്ടത് മുട്ടയല്ല, ചെറുപയറും ഉഴുന്നുമാണ്. പിന്നെ അലങ്കാരത്തിന് പച്ചക്കറികളും. സവാള, കാപ്‌സിക്കം, കാരറ്റ്, വേവിച്ച ചോളം, ഇഞ്ചി, പച്ചമുളക്, ബീറ്റ്‌റൂട്ട്, മല്ലി എന്നിവയെല്ലാം നിർബന്ധം.

മൂന്ന് തവണ പരിപ്പ് കഴുകി ഒരുമണിക്കൂർ കുതിർക്കുക. ഇഞ്ചിയും പച്ചമുളകും വെള്ളവും ചേർത്ത് ഇത് അരച്ചെടുക്കുക. ഈ മാവ് വളരെ കട്ടിയുള്ളതോ അയഞ്ഞതോ ആകാതിരിക്കാൻ ശ്രദ്ധിക്കണം. വിസ്ക് ഉപയോഗിച്ച് ഇത് നന്നായി ഇളക്കണം. ഇത് മാവിലെ അധികവായു കുമിളകളെ പുറന്തള്ളി മൂങ്‌ലെറ്റ് മൃദുവാകാൻ സഹായിക്കും. തുടർന്ന് ഇത് പുളിപ്പിക്കണം. വേനൽക്കാലത്ത് പുളിപ്പിക്കുന്നതിനായി രണ്ട് മണിക്കൂറും മഞ്ഞുകാലത്ത് നാല് മുതൽ അഞ്ച് മണിക്കൂറും അടച്ചുവെക്കണം. ശേഷം, എല്ലാ പച്ചക്കറികളും, ഉപ്പ്, കുരുമുളക് പൊടി, ചുവന്ന മുളക് പൊടി, സോഡ പൊടി എന്നിവ ചേർത്തിളക്കുക. പാനിൽ വെണ്ണ ചേർത്ത് ചെറുതീയിൽ വേവിക്കുക. ഒരുവശം സ്വർണ നിറമാകുന്നതുവരെ വേവിക്കണം. ഇതാണ് പരുവം. ഒരു വശം വേവുന്ന സമയത്ത് മുകളിൽ കുറച്ച് വെണ്ണയും മല്ലിയിലയും വിതറുക. എന്തുതരം ചട്ണികൾക്കുമൊപ്പം മൂങ്‌ലെറ്റ് വിളമ്പാം. കെ.ബി ചാട്ടിലെ സ്പെഷ്യൽ ഈന്തപ്പഴ ചട്ണിയാണെങ്കിൽ പിന്നെ സംഗതി ഉഷാർ .

1970-ലാണ് ദിനേശിന്റെ അച്ഛൻ കെ.ബി. ചാട്ട് എന്ന പേരിൽ കരോൾ ബാഗ് വർധൻ ബിൽഡിന് സമീപം ചാട്ട് മാത്രം വിൽക്കുന്ന കട ആരംഭിച്ചത്. എന്നാൽ പിന്നീട് ഇവിടുത്തെ താരമായത് അദ്ദേഹത്തിന്റെ പരീക്ഷണ ചേരുവയായ മൂങ്‌ലെറ്റാണ്. പ്രഭാതഭക്ഷണമായും സായാഹ്ന ലഘുഭക്ഷണംമായുമെല്ലാം ഇവയ്ക്ക് ആരാധകരേറെയാണ്.

1986 മുതൽ ദിനേശാണ് കട നോക്കി നടത്തുന്നത്. കൂടെ സഹായത്തിന് രണ്ട് ജോലിക്കാരുമുണ്ട്. സാധാരണ മൂങ്‌ലെറ്റിന് 70 രൂപയാണ് വില. ഡബിൾ ബാറ്റർ മൂങ്‌ലെറ്റിന് 100 രൂപ നൽകണം. ഇവയ്ക്ക് പുറമെ, ആലൂചാട്ട്, ആലൂ ടിക്കി, ഫ്രൂട്ട് ടിക്കി, മട്ടർ ടിക്കി, മട്ടർ ആലൂ, കുൽച്ചെ എന്നിവയും വിവിധ തരം ചട്ണികളും കടയിലെ വിഭവങ്ങളാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ട് മണി വരെയാണ് പ്രവർത്തനസമയം.

Content Highlights: kb chaat moonglet karol bagh, street food

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented