കാട്ടി റോൾ
ബ്രിട്ടീഷ് സാമ്രാജ്യകാലത്ത്, ബ്രിട്ടീഷുകാര്‍ക്കായി കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്ന വിഭവമാണ് കാട്ടി റോള്‍സ്. 1930-കളില്‍ പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ആരംഭിച്ച കാട്ടി വീരഗാഥ ഇന്ന് ഉത്തരേന്ത്യയൊട്ടാകെ പ്രശസ്തമാണ്.
ബ്രിട്ടീഷുകാര്‍ക്ക് കബാബ് കൈയില്‍പ്പിടിച്ച് കഴിക്കാന്‍ ബുദ്ധിമുട്ടാണെന്നറിഞ്ഞ് കൊല്‍ക്കത്തയിലെ നിസാമാണത്രേ പറാത്തയില്‍ കബാബ് വെച്ച് ചുരുട്ടി തയ്യാറാക്കിയ കാട്ടി റോള്‍സ് ആദ്യമായി അവതരിപ്പിച്ചത്. പറാത്തയുടെയും ബാര്ബിക്യൂടെയും കോംബിനേഷന്‍ കണ്ടുപിടിച്ചതേ കാട്ടി റോള്‍സ് വഴിയാണെന്നുതന്നെപറയാം. ഡല്‍ഹിയില്‍ കാട്ടി റോള്‍സിന് പ്രശസ്തം കൊണോട്ട് പ്ലേസിലെ പി.വി.ആര്. സിനിമാപ്ലാസയില് പ്രവര്‍ത്തിക്കുന്ന നിസാംസ് കാട്ടി കബാബ് എന്ന കടയാണ്. അമ്പതിലധികം വിഭവങ്ങളുണ്ടെങ്കിലും ഡബിള്‍ ഓംലെറ്റ്, ഡബിള്‍ ചിക്കന്‍ കാട്ടി റോള്സുകള്ക്കാണ് ആവശ്യക്കാരേറെയുള്ളത്.
കറുമുറെ പറാത്തയ്ക്കുള്ളില് ജ്യൂസി ചിക്കന്‍ ഫില്ലിങ്ങും ഒപ്പം നിസാംസിന്റെ അണിയറ രഹസ്യമായ മസാലയും- സംഗതി ജോറാണ്. മേമ്പൊടിക്ക് മല്ലിയില ചട്ണിയും കൂടെ സാലഡും. എല്ലാക്കാലത്തും എല്ലാ സമയത്തും കടയില്‍ നല്ല തിരക്കായതിനാല്‍ സെല്‍ഫ് സര്‍വീസാണ് ഇവിടെയുള്ളത്.
അരനൂറ്റാണ്ടിന്റെ ചരിത്രഗാഥയും ഒപ്പം ഇതുവരെ ലഭിച്ച പുരസ്കാരങ്ങളും നിസാംസിലെ ഭക്ഷണത്തിന്റെ ഗുണത്തിനും രുചിക്കും തെളിവാണ്. കൊണോട്ട് പ്ലേസിനുപുറമെ, ഗുഡ്ഗാവിലും നോയിഡയിലും ശാഖകളുണ്ട്.
Content Highlights: delhi delicacy, katti rolls from delhi, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..