.jpg?$p=95b7978&f=16x10&w=856&q=0.8)
പ്രിയങ്കാ ചോപ്രയുടെ ഉടമസ്ഥതയിലുള്ള ന്യൂയോർക്കിലെ സോന റെസ്റ്റൊറന്റ് നടി കത്രീന കൈഫും വിക്കി കൗശലും സന്ദർശിച്ചപ്പോൾ | Photo: Instagram
ബോളിവുഡ് താരദമ്പതിമാരായ കത്രീന കൈഫും വിക്കി കൗശലും യു.എസ്. ട്രിപ്പിലാണ് ഇപ്പോള്‍. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചും സിനിമകള്‍ കണ്ടും സംഗീതനിശകളില്‍ പങ്കെടുത്തും യു.എസ്. ട്രിപ്പ് ആഘോഷമാക്കുകയാണ് ഇരുവരും. ഇതിനിടെ ബോളിവുഡിന്റെ ഇഷ്ടതാരമായ പ്രിയങ്കാ ചോപ്രയുടെ ന്യൂയോര്‍ക്കിലുള്ള റസ്റ്റൊറന്റ് സന്ദര്‍ശിച്ചിരിക്കുകയാണ് കത്രീനയും വിക്കിയും.
സോന എന്നു പേരിട്ടിരിക്കുന്ന റസ്റ്റൊറന്റ് സന്ദര്‍ശിച്ചതിന്റെ ചിത്രം കത്രീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. റസ്റ്റൊറന്റിന്റെ സഹ ഉടമസ്ഥന് മനീഷ് കെ. ഗോയലിനൊപ്പം നില്ക്കുന്ന ചിത്രമാണ് കത്രീന ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി രൂപത്തില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രിയങ്കാ ചോപ്രാ.. നിങ്ങള്‍ ചെയ്യുന്നതെല്ലാം എല്ലായ്പ്പോഴും അതിശയകരമാണ്-ചിത്രം പങ്കുവെച്ച് കത്രീന കുറിച്ചു.
കത്രീനയുടെ സ്റ്റോറിയുടെ സ്ക്രീന്‍ഷോട്ട് പ്രിയങ്കയും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. നിങ്ങള്‍ റെസ്റ്റൊറന്റ് സന്ദര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്നും ഏത് സമയത്തും നിങ്ങളെ സോന സ്വാഗതം ചെയ്യുന്നുവെന്നും പ്രിയങ്ക ചിത്രത്തോടൊപ്പം കാപ്ഷനായി കുറിച്ചു. കത്രീനയുടെയും വിക്കിയുടെയും ചിത്രം സോന റെസ്റ്റൊറന്റിന്റെ ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്.
Content Highlights: karina kaif, vicky kaushal, sona resturant, newyork, priyanka chopra
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..