
kareena kapoor instagram
അഭിനയം കൊണ്ടും ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ കൊണ്ടും ധാരാളം ആരാധകരെ നേടിയ നടിയാണ് കരീന കപൂര്‍. സമൂഹമാധ്യമങ്ങളില്‍ താരം തന്റെ പിസ പ്രേമത്തെ കുറിച്ച് പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗര്‍ഭക്കാലത്ത് പിസയോട് അമിതമായ ഇഷ്ടമായിരുന്നുവെന്നും ഒന്നിന് പിന്നാലെ ഒന്നായി പിസ കഴിച്ച് തീര്‍ക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ അത്ഭുതപ്പെട്ട് നോക്കുമായിരുന്നുവെന്നും താരം പറയുന്നു. വലിയൊരു പിസ മുറിച്ച് അതിന്റെ രണ്ട് സ്ലൈസുകള്‍ ഒരുമിച്ച് വച്ച് കഴിക്കുന്ന കരീനയുടെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.
'ഇതുമാത്രമല്ല എന്റെ ഗര്ഭകാലയാത്ര മുഴുവനും എന്റെ ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.' തന്റെ ഇറങ്ങാനിരിക്കുന്ന പുസ്തകത്തെ പറ്റിയുള്ള സൂചനയും താരം പോസ്റ്റില്‍ പങ്കുവയ്ക്കുന്നു. ഇതിന് മുന്‍പും കരീന തന്റെ ഭക്ഷണപ്രേമം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് കൈയടിച്ച് ആരാധകരും ഉടന്‍ എത്തി. നിരവധി പേര് പോസ്റ്റ് ഷെയര്‍ ചെയ്തു.
Content Highlights; Kareena Kapoor about her pizza love
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..