ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടെന്നതുമാത്രല്ല, മറിച്ച് നാവിലെ രുചിമുകുളങ്ങളെ ഒന്നായി കോരിത്തരിപ്പിക്കുന്ന സ്വാദ് കൂടിയാണ് ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള ഊണിന്റെ പ്രത്യേകത. ചോറിനൊപ്പം രണ്ടിലധികം കറികളും പപ്പടവും രസവും കൂടിച്ചേരുന്നതാണ് ഊണ്. ഒപ്പം പായസവും കൂടിയുണ്ടെങ്കില്‍ രാജകീയമായി. 

ധാരാളം സെലിബ്രിറ്റികള്‍ ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള ഊണിനോടുള്ള തങ്ങളുടെ താത്പര്യവും ഇഷ്ടവുമെല്ലാം തുറന്നുപറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യൻ ശൈലിയുള്ള ഊണിനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടി കല്‍ക്കി കോച്‌ലിന്‍.

ചോറിനൊപ്പം സാമ്പാറും കറികളും കൂട്ടി ഊണ് ആസ്വദിച്ച് കഴിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് അവർ. തന്റെ പ്രിയപ്പെട്ട ഭക്ഷണമെന്നാണ് ഊണിനെ നടി വിശേഷിപ്പിച്ചിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമിലാണ് കല്‍ക്കി ചിത്രം പങ്കുവെച്ചിരിക്കുന്നത്. വലിയ പാത്രത്തില്‍ ഇലയില്‍ വിളമ്പിയ ചോറിനൊപ്പം ഏഴില്‍ അധികം കറികളും കൂട്ടി ഊണ് കഴിക്കുന്ന ചിത്രമാണത്. ഈ ചിത്രത്തിന് പുറമെ, മകള്‍ക്കും പങ്കാളിക്കുമൊപ്പം ഊണ് കഴിക്കുന്നതിന്റെ വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. 
വലിയ പാത്രത്തില്‍ നെയ്യ് ഒഴിച്ച ചോറും ഏഴിലധികം കറികളും ചപ്പാത്തിയും സേമിയാ പായസവും ഒക്കെ നിരത്തിവെച്ച വീഡിയോയാണ് കല്‍ക്കി സ്‌റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്. രുചികരം എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ അവര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalki (@kalkikanmani)

Content highlights: kalki koechlin shares south indian style lunch picture