Photo: Pixabay
വേനലും ചൂടും കൊറോണയുമെല്ലാമായി നമ്മുടെ ആരോഗ്യം മുള്‍മുനയിലാണെന്ന് പറയാം. ഇതിനെ മറികടക്കാന്‍ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കേണ്ടതുണ്ട്. ചൂടുകാലത്തെ നേരിടാന്‍ അധികം ചേരുവകളൊന്നും വേണ്ടാത്ത പലതരം ഫ്രൂട്ട് ജ്യൂസുകള്‍ തയ്യാറാക്കിയാലോ. രോഗപ്രതിരോധത്തിനും ഭാരം കുറയ്ക്കാനും ദഹനത്തിനും ദാഹത്തിനുമെല്ലാം ജ്യൂസുകള്‍ ശീലമാക്കുന്നത് നല്ലതാണ്.
1. ബെറി ജ്യൂസ്
അര കപ്പ് ബ്ലൂബെറി, അര കപ്പ് ബ്ലാക്ക്ബെറി, രണ്ട് നാരങ്ങാനീര്, ഒരു ടേബിള്‍സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്, ഒരു കപ്പ് വെള്ളം എന്നിവ ഒന്നിച്ച് ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഇത് അരിച്ച് തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.
2. ഗ്രീന്‍ ജ്യൂസ്
ദിവസവും കഴിക്കുന്ന പച്ചക്കറികളെ ജ്യൂസാക്കിയാലോ. നാല് പിടി സ്പിനാച്ച്, കാബേജിന്റെ ഒരു ഇല, ഒരു വെള്ളരി, പകുതി നാരങ്ങ, ആപ്പിള്‍, ചെറിയ കാരറ്റ് എന്നിവയെല്ലാം ഒന്നിച്ച് ഒരു മിക്സിയില്‍ അടിച്ചെടുക്കാം. അരിച്ചെടുത്താല്‍ ഉഗ്രന്‍ ജ്യൂസായി. ഇത് നല്ലൊരു ആന്റിഒക്സിഡന്റ് പാനീയമാണ്.
3. പൈനാപ്പിള്‍ ജ്യൂസ്
അരകപ്പ് മുറിച്ച പൈനാപ്പിള്‍, കഷണങ്ങളാക്കിയ ഒരു ഗ്രീന്‍ ആപ്പിള്‍, ഒരുപിടി മല്ലിയില, ആറ് കാബേജ് എന്നിവ നന്നായി അടിച്ച് എടുക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഈ ജ്യൂസ് ശീലമാക്കാം.
4. ആപ്പിള്‍ ജ്യൂസ്
രണ്ട് ആപ്പിള്‍, ഒരു നാരങ്ങ, മൂന്ന് തണ്ട് സെലറി, രണ്ട് കാരറ്റ്, പാര്‍സ്ലി അഞ്ച് തണ്ട് എന്നിവ മിക്സിയില്‍ അടിച്ച് അരിച്ച് കുടിക്കാം. ആപ്പിള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. സെലറി നല്ല ഫൈബര്‍ കൊണ്ട് സമൃദ്ധവും. വിറ്റാമിന്‍ എ, സി, കെ എന്നിവയുടെ കലവറ കൂടിയാണ് സെലറി. നാരങ്ങ നല്ലൊരു ക്ലെന്‍സിങ് ഏജന്റുമാണ്.
5. ബീറ്റ്റൂട്ട് ജ്യൂസ്
ബ്ലഡ്പ്രഷര്‍ കുറയ്ക്കാന്‍ ബീറ്റ്റൂട്ട് നല്ലതാണ്. ഒരു മീഡിയം സൈസ് ബീറ്റ്റൂട്ട്, ഒരു ചുവന്ന ആപ്പിള്‍, രണ്ട് തണ്ട് സെലറി, ഒരു നാരങ്ങ എന്നിവ ബ്ലന്‍ഡറില്‍ മിക്സ് ചെയ്ത് കുടിക്കാം.
6. സ്ട്രോബെറിയും ആപ്പിളും കാബേജും
കാബേജ് ആന്റി ഓക്സിഡന്റ് ഫുഡാണ്. ലോ കാലറിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ആറ് കാബേജ് ഇലകള്‍, ഒരു കപ്പ് സ്പിനാച്ച്, 12 സ്ട്രോബറി, രണ്ട് ഗ്രീന്‍ ആപ്പിള്‍, ഒരു നാരങ്ങ, ഒരുപിടി മല്ലിയില എന്നിവ ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കാം. ഇത് അരിച്ച് തണുപ്പിച്ച് കുടിക്കാം.
7. കാരറ്റ് ജ്യൂസ്
ബീറ്റാ കരോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ കെ, പൊട്ടാസിയം.. പോഷകങ്ങളുടെ കലവറയാണ് കാരറ്റ്. തൊലിനീക്കി മുറിച്ച പത്ത് കാരറ്റുകളും, രണ്ട് ആപ്പിളും ചേര്‍ത്ത് ജ്യൂസറില്‍ അടിച്ചെടുക്കുക.
Content Highlights: juices can make at home with limited ingredients
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..