വ്യത്യസ്തമായ നിരവധി ജ്യൂസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു ജ്യൂസിന്റെ വീഡിയോ ആണ്. സം​ഗതി സൈക്കിൾ ചവിട്ടി തയ്യാറാക്കുന്ന ഒരു ജ്യൂസാണ്. 

ഒരൽപം വ്യായാമവും ഒപ്പം ഇഷ്ടപ്പെട്ട ജ്യൂസും എന്ന ആശയത്തോടെ ഈ ജ്യൂസ്ബാർ തയ്യാറാക്കിയിരിക്കുന്നത് അഹമ്മദാബാദിലാണ്. ​ഗ്രീനോബാർ എന്നു പേരിട്ടിരിക്കുന്ന കടയുടെ പ്രത്യേകത ഉപഭോക്താവിനു തന്നെ ഇഷ്ടമുള്ള ജ്യൂസ് തയ്യാറാക്കാം എന്നതാണ്. എന്നാൽ അൽപം സൈക്കിൾ ചവിട്ടിയാൽ മാത്രമേ ജ്യൂസ് തയ്യാറാവൂ. സം​ഗതിയുടെ വീഡിയോയും സമൂഹമാധ്യമത്തിൽ വൈറലായി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Greenobar (@thegreenobar)

ഒരു സൈക്കിളിന്റെ മുൻഭാ​ഗത്ത് ജ്യൂസർ ബ്ലെൻഡർ ഘടിപ്പിച്ചിരിക്കുന്നതു കാണാം. ആവശ്യക്കാരൻ സൈക്കിളിലിരുന്ന് ചവിട്ടിയാൽ മാത്രമേ ബ്ലെൻഡർ പ്രവർത്തിക്കുകയുള്ളു. ബ്ലെൻ‍ഡറിൽ ആവശ്യമുള്ള പഴങ്ങളിട്ടതിനുശേഷം സൈക്കിൾ നന്നായി ചവിട്ടിയാൽ ഇഷ്ടമുള്ള ജ്യൂസ് തയ്യാർ. എത്ര വേ​ഗത്തിൽ സൈക്കിൾ ചവിട്ടുന്നോ അത്ര വേ​ഗത്തിൽ ജ്യൂസും റെഡിയാവും. 

Content Highlights: Juice Shop Lets People Make Their Own Fruit Juices