വൈറൽ വീഡിയോയിൽ നിന്നും | Photo: Instagram
രുചിയിലും ഗുണത്തിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തുന്നവയാണ് ഇന്ത്യന്‍ വിഭവങ്ങള്‍. ഭക്ഷണത്തിന്റെയും തട്ടുകളുടെയുമെല്ലാം പേരില്‍ അറിയപ്പെടുന്ന ധാരാളം നഗരങ്ങളുമുണ്ട് ഇന്ത്യയില്‍. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവടങ്ങളിലെല്ലാം തെരുവോര ഭക്ഷണശാലകളും തട്ടുകടകളും ധാരാളമായുണ്ട്.
മുംബൈയിലെ ഏറെ പ്രശസ്തമായ തെരുവോര ഭക്ഷണമാണ് വടാ പാവ്. മുംബൈയുടെ ആത്മാവായാണ് വടാ പാവിനെ കരുതുന്നത്. നഗരത്തിനകത്തും പുറത്തുമുള്ളവര്‍ ഏറെ ഇഷ്ടത്തോടെ കഴിക്കാന്‍ താത്പര്യപ്പെടുന്ന സ്നാക്സുകളിലൊന്നുകൂടിയാണ് ഇത്.
അടുത്തിടെ മുംബൈയിലെത്തിയ ജപ്പാൻ സ്വദേശി വടാ പാവ് കഴിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോകി ഷിഷിദോ എന്നാണ് അദ്ദേഹത്തിന്റെ പേര്. കോകി ഒരു തട്ടുകടയിലെത്തി രണ്ട് വടാ പാവ് വാങ്ങുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ഒഴുക്കോടെയുള്ള ഹിന്ദിയിലാണ് ഇയാള്‍ സംസാരിക്കുന്നത്. താന്‍ വാങ്ങിയ വടാ പാവിലൊന്ന് വഴിയരികിലിരിക്കുന്ന ഒരാള്‍ കൊടുത്തു. ബാക്കിയുള്ള വടാ പാവ് പച്ചമുളക് കടിച്ച് കൂട്ടി കഴിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മുളക് കുട്ടി കഴിച്ചശേഷം ഇതാണ് ഇന്ത്യന്‍ ശൈലിയെന്ന് കോകി പറഞ്ഞു. രണ്ടും കഴിച്ചശേഷം ഇത് ഏറെ രുചികരമാണെന്നും മഹാരാഷ്ട്രയിലെ തനിക്ക് ഏറെ പ്രിയപ്പെട്ട പ്രാതലാണെന്നും കോകി വീഡിയോയില്‍ പറയുന്നു.
പത്ത് ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 1.5 ലക്ഷത്തില്‍ അധികം പേര് വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. വഴിയരികിലിരുന്ന പാവപ്പെട്ടയാള്‍ക്ക് വടാ പാവ് മേടിച്ച് കൊടുക്കാന്‍ കാണിച്ച മനസ്സിന് നിരവധി പേര് കോകിയെ അഭിനന്ദിച്ചു. കോകി വടാ പാവ് കഴിക്കുന്നത് ശരിയായ രീതിയിലാണെന്ന് പറഞ്ഞും നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.
അവസാനം ഇന്ത്യക്കാരനല്ലാത്ത ഒരാള്‍ വടാ പാവ് ശരിയായ രീതിയില്‍ കഴിച്ചു. ക്ഷമിക്കണം, ഇന്ത്യന്‍ ഭക്ഷണം കഴിക്കണമെങ്കില്‍ സ്വല്പം പരിശീലനം ആവശ്യമാണ്. സാധാരണഗതിയില്‍ വിദേശികള്‍ ബുദ്ധിമുട്ടിപ്പോകുകയാണ് പതിവ്. എന്നാല്‍, നിങ്ങള്‍ വടാ പാവ് ഇഷ്ടപ്പെടുന്നുവെന്നത് എനിക്ക് നിങ്ങളെ പ്രിയപ്പെട്ടതാക്കുന്നു-മറ്റൊരാള്‍ കമന്റ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..