.jpg?$p=ada105f&f=16x10&w=856&q=0.8)
വൈറൽ വീഡിയോയിൽ നിന്നും
ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ട ഇടമാണ് ഇന്ത്യയെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഇത്രയേറെ വൈവിധ്യങ്ങള്‍ നിറഞ്ഞ വിഭവങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തുണ്ടോയെന്ന കാര്യവും സംശയമാണ്. എരിവും ഉപ്പും പുളിയും എല്ലാം അടങ്ങിയിട്ടുള്ള, മസാലക്കൂട്ട് നിറഞ്ഞ ഭക്ഷണമാണ് ഇന്ത്യന്‍ രുചിയുടെ പ്രത്യേകത.
ആദ്യമായി ഇന്ത്യന്‍ ഭക്ഷണം രുചിച്ചുനോക്കിയ സ്പാനിഷ് യുവതിയുടെയും ഓസ്ട്രേലിയന്‍ പെണ്‍കുട്ടിയുടെയും വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പഴിതാ ആ കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ഒരു മുത്തശ്ശിയും. വടക്കേ ഇന്ത്യന്‍ രീതിയില്‍ തയ്യാര്‍ ചെയ്തെടുത്ത ഭക്ഷണമാണ് മുത്തശ്ശി കഴിക്കുന്നത്. പാലക് പനീര്‍, വെജിറ്റബിള്‍ കറി, പറാത്ത എന്നിവ മുത്തശ്ശി കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ജപ്പാനിലെ കോബെയില്‍ വെജിറ്റേറിയന്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന നിഷ സാവേരിയാണ് ഈ ഭക്ഷണം തയ്യാറാക്കിയിരിക്കുന്നത്. സ്റ്റെപ്ഇന് കിച്ചന് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് നിഷ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഓരോ വിഭവങ്ങളും രുചിച്ചുനോക്കിയശേഷം രുചികരമാണെന്ന് അഭിപ്രായപ്പെട്ട മുത്തശ്ശി വിഭവങ്ങളുടെ പേരും അവ ഉണ്ടാക്കിയ ചേരുവകളും ചോദിച്ചറിയുന്നുണ്ട്. 27,000-ല്‍ പരം ആളുകളാണ് മുത്തശ്ശിയുടെ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇനി മുത്തശ്ശി ജാപ്പനീസ് വിഭവങ്ങള്‍ കഴിക്കില്ലെന്നും അവരെക്കൊണ്ട് അത് ചെയ്യിപ്പിക്കരുതെന്നും ഒരാള്‍ കമന്റു ചെയ്തു.
Content Highlights: viral video, japanese grandmother taste india food , food, palak paneer, veg curry
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..