കാസര്‍കോട് മാവുങ്കാലിലെ എ.പ്രബീഷും പള്ളിക്കരയിലെ കെ.പി.റിജിലും എം.ബി.എ.ക്കാരാണ്. ഇരുവരുടെയും പ്രിയ കൂട്ടുകാരന് മാവുങ്കാലിലെ മുഹമ്മദ് അഷ്റഫും ചേര്‍ന്നപ്പോള്‍ കഥമാറി. ഒന്നോ രണ്ടോ വയസ്സിന്റെ വ്യത്യാസമൊഴിച്ചാല്‍ മൂവര്‍ക്കും ഒരേ മനസ്സാണ്. സെയ്ന്റ് പയസ് കോളേജിലെ ബിരുദപഠനം കഴിഞ്ഞ് റിജിലും പ്രബീഷും എം.ബി.എ. പഠനത്തിനായി രണ്ടുവഴിക്ക് പിരിഞ്ഞു. പഠനം കഴിഞ്ഞ് ഒന്നുരണ്ട് വര്‍ഷം ഇരുവരും പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലിയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം കോളേജ് റീയൂണിയന് വീണ്ടും കണ്ടുമുട്ടിയതാണ് ഇവരുടെ ജീവിതത്തിലെ വഴിത്തിരിവായത്.
തുടക്കം മുറ്റത്തെ പ്ലാവില്‍നിന്ന്
ആകെക്കൂടെ കൈയിലുണ്ടായിരുന്നത് ജോലിമാത്രമായിരുന്നു. അതങ്ങ് രാജിവെച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമായി. ആദ്യമാദ്യം പല സംരംഭങ്ങളെക്കുറിച്ചും പഠിച്ചു. പല ബിസിനസ് സ്ഥാപനങ്ങളും നേരില്‍ പോയി കണ്ടു. അവസാനം വീട്ടുമുറ്റത്തും വളപ്പിലുമൊക്കെ നില്ക്കുന്ന പ്ലാവിലേക്കായി ഞങ്ങടെ കണ്ണ്. ചക്കകൊണ്ട് എന്തെങ്കിലും ചെയ്താല്‍ എങ്ങനെയിരിക്കും എന്നായി ആലോചന. ചക്കകൊണ്ട് പല വിഭവങ്ങളുമുണ്ടാക്കി വിപണനം നടത്തുന്ന ധാരാളം ആളുകളും സംരംഭങ്ങളും ഉണ്ടെന്നറിയാം. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി മറ്റെന്തെങ്കിലും എന്ന ചിന്തയാണ് 'ജാക്ക്ഫീ'യിലേക്ക് എത്തിച്ചത്.
ചക്കക്കുരുപ്പൊടിയില് നിന്ന് ഗുണമേന്മയുള്ള ആരോഗ്യപാനീയം. ഇതെങ്ങനെയുണ്ടാക്കാം. അതിന് എന്തെല്ലാം ഉപകരണങ്ങള്‍ വേണം തുടങ്ങിയ കാര്യങ്ങളൊക്കെ പഠിച്ചു.
മൂന്നാംമൈലില്‍ നിര്‍മാണത്തിനും ഓഫീസ് ആവശ്യങ്ങള്‍ക്കുമായി കെട്ടിടം വാടകയ്ക്കെടുത്തു. പല സ്ഥലങ്ങളിലൂടെ ചക്കതേടി ഇറങ്ങി. അതിനിടെയാണ് ഹോട്ടല്‍ ബിസിനസൊക്കെ വിട്ട മുഹമ്മദ് അഷ്റഫ് ഒപ്പം ചേര്‍ന്നത്. ഒരുവര്‍ഷത്തോളം ലൈസന്‍സും പരീക്ഷണങ്ങളുമൊക്കെയായി പോയി. അവസാനം 'ജാക്ക് ഫീ' ആളുകളുടെ കൈയിലേക്കെത്തിക്കാന് ഇപ്പോള്‍ സമയമായി. അതിന് ആദ്യം വേണ്ടത് ഞങ്ങള്‍ക്ക് ഒരു മേല്‍വിലാസമായിരുന്നു 'വെല്ക്കിന്' എന്ന ബ്രാന്‍ഡില്‍ ജാക്ക് ഫീ ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്. വ്യത്യസ്തത തേടുന്ന ധാരാളം ആളുകള്‍ വളരെ ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് തന്നെ ജാക്ക്ഫീ ഓര്‍ഡര്‍ ചെയ്തുതുടങ്ങി. അധികവും ?െബംഗളൂരുവില്‍ നിന്നാണ് ഓര്‍ഡറുകള്‍ വരുന്നത്. ഇതിനിടെ ചക്കയില്‍നിന്ന് ചക്കക്കുരു എടുത്ത് ചുള വെറുതെ കളയാന്‍ മൂവര്‍ക്കും മടി. പിന്നെ ചക്കചിപ്സും ചക്കവരട്ടിയുമൊക്കെ ഉണ്ടാക്കിയും വില്‍പ്പന നടത്തിയിരുന്നു. ഏതായാലും ആദ്യം ജാക്ക് ഫീ അതുകഴി?േഞ്ഞ മറ്റു കച്ചവടമൊക്കെയുള്ളൂ പ്രബീഷ് പറയുന്നു.
വിജയമന്ത്രം
ഇവരുടെ വിജയതന്ത്രം ലളിതമാണ്. നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക. സ്വപ്നങ്ങളില്‍ വ്യക്തതയുണ്ടാകണം. ട്രെന്‍ഡിനു പിന്നാലെ പോകാതെ പുതിയ ട്രെന്‍ഡ് സെറ്റാക്കുക. വെറുതെ ആലോചിച്ചുകൊണ്ടിരിക്കാതെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക. പിന്നെ എല്ലാവരും ചെയ്യുന്ന ബിസിനസുകള്‍ ചെയ്യാതെ വ്യത്യസ്തമായി ചിന്തിക്കണം. നമ്മുടെ കൈയില്‍ നല്ലൊരു ആശയമുണ്ടെങ്കില്‍ അത് നേടിയെടുക്കാന്‍ കഠിനാധ്വാനത്തിന് പറ്റിയ മനസ്സുകൂടിയുണ്ടെങ്കില്‍ ഏതു ബിസിനസ്സും വിജയിപ്പിക്കാനാകും. മൂവരും ഉയര്‍ച്ചയുടെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി.
ജാക്ക്ഫീ
പ്രോട്ടീനും വിറ്റാമിനുമൊക്കെകൊണ്ട് സമ്പന്നമാണ് വെല്ക്കിന് ഗ്രൂപ്പിന്റെ 'ജാക്ക് ഫീ'. www.welkinorganics.in എന്ന വെബ് സൈറ്റില്‍ ആര്‍ക്കും സംശയങ്ങള്‍ ചോദിക്കാനും ജാക്ക് ഫീ വാങ്ങാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
Content Highlights: Jackfruit powder business