അമ്മയിൽ നിന്ന് രുചിരഹസ്യങ്ങൾ പഠിച്ചെടുത്തു; കൊച്ചിയിൽ ഇറ്റാലിയൻ വിഭവങ്ങളുടെ 'സ്വർഗം' തീർത്ത് ഡാനിയേൽ


സിറാജ് കാസിം

ഫുട്ബോളും ഡൈവിങ്ങും ഇഷ്ടപ്പെടുന്ന ഡാനിയേലിനു ജീവിതം സമ്മാനിച്ചത് ഇന്ത്യയാണ്.

ഡാനിയേൽ മച്ചിയോസെ

കൊച്ചി: ''ആന്റിപാസ്തിയാണ് ആദ്യം എടുക്കേണ്ടത്. എങ്ങനെയുണ്ടെന്നു നോക്കൂ...'' ഡാനിയേലിന്റെ ആദ്യത്തെ ഡയലോഗ് കേട്ടപ്പോള്‍ ഒന്നും മനസ്സിലായില്ല. ആന്‍ജിയോപ്ലാസ്റ്റി എന്നു കേട്ടിട്ടുണ്ട്. ഇതെന്തു കുന്തമാണെന്നു ചിന്തിച്ചിരിക്കുമ്പോള്‍ തീന്‍മേശയിലേക്ക് ഡാനിയേല്‍ രണ്ടുതരം ആന്റിപാസ്തി കൊണ്ടുവന്നുവെച്ചു. വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് 'കാനെല്ലോണി ഡി പര്‍മിജിയാനോ'യും നോണ്‍ വെജിറ്റേറിയന്‍ ടീമിന് 'ബട്ടുട്ടോ ഡി ടോണോ'യും. പിന്നാലെ അടുത്ത ഡയലോഗ് വന്നു: ''ഇങ്ങനെയാണ് ഇറ്റാലിയന്‍ ഭക്ഷണം നിങ്ങള്‍ കഴിച്ചു തുടങ്ങേണ്ടത്. ആന്റിപാസ്തിയാണ് ആദ്യഘട്ടം. ഇതിനു പിന്നാലെ നാലുഘട്ടം കൂടിയാകുമ്പോള്‍ ഫൈവ് കോഴ്സ് ഇറ്റാലിയന്‍ ഡിന്നര്‍ നിങ്ങള്‍ക്ക് ആസ്വദിക്കാനാകും''. കൊച്ചിക്ക് ഇറ്റാലിയന്‍ ഭക്ഷണത്തിന്റെ വ്യത്യസ്തതയും ത്രില്ലും ആവോളം സമ്മാനിക്കാനാണ് ഇറ്റലിക്കാരനായ ഷെഫ് ഡാനിയേല്‍ മച്ചിയോസെയുടെ വരവ്. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഞായറാഴ്ച വരെയാണ് ഡാനിയേലിന്റെ ഇറ്റാലിയന്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്.

അമ്മയുടെ അടുക്കളയില്‍



ഇറ്റലിയിലെ മിലാനില്‍നിന്നു 100 കി.മീ. അകലെയുള്ള ലൊംബാര്‍ഡിയിലെ ക്രിമോണ എന്ന സ്ഥലത്തുനിന്നാണ് 39-കാരനായ ഡാനിയേല്‍ കൊച്ചിയിലെത്തിയത്. ''കുട്ടിക്കാലം മുതലേ പാചകം വലിയ ഇഷ്ടമായിരുന്നു. എല്ലാ ദിവസവും അമ്മയോടൊപ്പം അടുക്കളയില്‍ ഏറെ നേരം ചെലവഴിക്കും. പാചകത്തില്‍ സൂപ്പറായിരുന്ന എന്റെ അമ്മയ്ക്കു ചില പരമ്പരാഗത ഇറ്റാലിയന്‍ വിഭവങ്ങളുടെ പ്രത്യേക രുചിക്കൂട്ടുകളും അറിയാമായിരുന്നു. അമ്മയില്‍നിന്ന് ആ രഹസ്യങ്ങളൊക്കെ മനസ്സിലാക്കിയാണ് എന്റെ ശൈലിയിലെ പാചക പരീക്ഷണങ്ങളിലേക്കു പ്രവേശിച്ചത്.

ബ്രെസിയയിലെ കോളേജില്‍നിന്നു ഫുഡ് ടെക്നോളജി കോഴ്സ് പാസായ ശേഷം ഇറ്റലിയിലെ പല റെസ്റ്റോറന്റുകളിലും ഞാന്‍ ഷെഫ് ആയിരുന്നു. പിന്നീട് ഈജിപ്ത്, സൈപ്രസ്, ചൈന, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ െറസ്റ്റോറന്റുകളിലും ജോലി ചെയ്തു. ഇന്ത്യയില്‍ ഹൈദരാബാദിലെ പാര്‍ക്ക് ഹയാത്തിലെ ജോലിക്കാലവും അവിസ്മരണീയമാണ്'' - ഡാനിയേല്‍ ഷെഫ് ആയ കഥ പറഞ്ഞു.

ആന്റിപാസ്തിയും സൂപ്പും

ആന്റിപാസ്തിയില്‍ തുടങ്ങിയ ഇറ്റാലിയന്‍ ഡിന്നറിലെ ഓരോ വിഭവവും രുചിയുടെയും വ്യത്യസ്തതയുടെയും കാര്യത്തില്‍ സൂപ്പറായിരുന്നു. ''ആന്റിപാസ്തിയില്‍ തുടങ്ങിയ ശേഷം സൂപ്പും പിന്നാലെ പാസ്തയും കഴിക്കണം. ഇറ്റാലിയന്‍ പാസ്ത വിഭവങ്ങള്‍ക്കു സോസ് താരതമ്യേന കുറവാണ്. ഇറ്റലിക്കാര്‍ സാധാരണഗതിയില്‍ പരമ്പരാഗത ഭക്ഷണം കഴിക്കാന്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ചെലവഴിക്കുന്നവരാണ്. നാലാം ഘട്ടത്തിലാണ് മെയിന്‍ കോഴ്സ് വരുന്നത്. ബീഫ്, ചിക്കന്‍, മീന്‍, മുട്ട, പച്ചക്കറി എന്നിവയിലെല്ലാം മെയിന്‍ കോഴ്സ് വിഭവങ്ങള്‍ ഒരുക്കാറുണ്ട്. റിസോ അല്‍ സാള്‍ട്ടോ, മെലന്‍സാനേ അല പര്‍മിജിയാന, ബ്രാന്‍സിനോ അല ലിഗുറേ, ഗ്വാന്‍സിയാലേ ഡി മാന്‍സോ ബ്രസാറ്റോ തുടങ്ങിയ വിഭവങ്ങളാണ് മെയിന്‍ കോഴ്സില്‍ സാധാരണ വരാറുള്ളത്. അവസാന വിഭാഗത്തില്‍ ഡെസേര്‍ട്ട് ഐറ്റമാണുള്ളത്. കൊച്ചിയില്‍ എന്റെ സിഗ്‌നേച്ചര്‍ ഡെസേര്‍ട്ടായ ടിറാമിസുവും ഒരുക്കിയിട്ടുണ്ട്'' - ഡാനിയേല്‍ തീന്‍മേശയിലൊരുക്കിയ വിഭവങ്ങള്‍ പരിചയപ്പെടുത്തി.

റോമയും കിമ്മും പിന്നെ ജര്‍മനിയും

ഫുട്ബോളും ഡൈവിങ്ങും ഇഷ്ടപ്പെടുന്ന ഡാനിയേലിനു ജീവിതം സമ്മാനിച്ചത് ഇന്ത്യയാണ്. ''നിങ്ങളുടെ നാട്ടില്‍നിന്നാണ് ഞാന്‍ വിവാഹം കഴിച്ചത്. മണിപ്പൂരുകാരിയായ കിമ്മിനെ വിവാഹം കഴിച്ചു.

നാലു വയസ്സുകാരായ മാരിസ്റ്റെല്ല, ക്രിസ്റ്റല്‍ എന്നിവരാണ് മക്കള്‍; ഇരട്ടക്കുട്ടികള്‍. ഇവിടെയെത്തിയപ്പോള്‍ നിങ്ങളുടെ കൊച്ചിയും എനിക്ക് ഒരുപാടിഷ്ടപ്പെട്ട നാടായി'' - കുടുംബ വിശേഷങ്ങള്‍ പറഞ്ഞിരിക്കുന്നതിനിടയിലാണ് ഡാനിയേലിനോട് ഫുട്ബോളിനെക്കുറിച്ചുള്ള ഇഷ്ടങ്ങള്‍ ചോദിച്ചത്.

''ലോകകപ്പ് ഫുട്ബോള്‍ കാണാനുള്ള ആവേശത്തിലാണ് ഞാന്‍. ഇറ്റാലിയന്‍ ലീഗിലെ റോമയാണ് എന്റെ ഇഷ്ട ടീം. ഫ്രാന്‍സിസ്‌കോ ടോട്ടിയാണ് ഇഷ്ട താരം. കരിയര്‍ മുഴുവന്‍ റോമയ്ക്കു വേണ്ടി മാത്രമാണ് ടോട്ടി കളിച്ചത്. ഖത്തര്‍ ലോകകപ്പില്‍ ഞങ്ങളുടെ ഇറ്റലി കളിക്കുന്നില്ല. ഇത്തവണ കപ്പ് ജര്‍മനി കൊണ്ടുപോകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'' - ഡാനിയേല്‍ പറഞ്ഞു നിര്‍ത്തി.

Content Highlights: italian food, italian chef, food, italian cuisine, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented