Photo: PTI
ഗവാസ്കര്‍ ട്രോഫി പരമ്പരയിലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് കാണികളെ ആവേശത്തിലാക്കി.ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചെങ്കിലും രണ്ടാം ഇന്നിംഗ്സിലെ കോലിയുടെ പുറത്താകല്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങി.
ഔട്ടായ വിഷമത്തില്‍ ഇരുന്ന കോലിയുടെ അടുത്തേക്ക് ഭക്ഷണവുമായി ടീം സ്റ്റാഫ് എത്തിയതും, അതിനോട് കോലിയുടെ പ്രതികരണവും വളരെ വേഗത്തിലാണ് വൈറലായിരുന്നു. ഇപ്പോഴിതാ ഇതിലെ രസകരമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്.
ഡ്രസ്സിങ് റൂമില്‍ രാഹുല്‍ ദ്രാവിഡിനൊപ്പം കോഹ്ലി സംസാരിച്ചിരിക്കുമ്പോഴാണ് ഭക്ഷണം എത്തിയത്. ഈ സമയം കോഹ്ലിയുടെ പ്രതികരണം കണ്ടതോടെ ചോലെ ബട്ടൂരെ ആയിരുന്നു അതെന്ന് ആരാധകര്‍ ഉറപ്പിച്ചു. കോഹ്ലിയുടെ ഇഷ്ട ഭക്ഷണമാണ് ചോലെ ബട്ടൂരെ. എന്നാല്‍ അത് ചോലെ ബട്ടൂരെ ആയിരുന്നില്ലെന്നാണ് ദ്രാവിഡ് പറയുന്നത്.
'അത് ചോലെ ബട്ടൂരെയായിരുന്നില്ല, കുല്‍ച്ച ചോലെയായിരുന്നു. അത് കാണിച്ച് എന്നെ പ്രകോപിപ്പിക്കാന്‍ കോഹ്ലി ശ്രമിച്ചു. 50 വയസുകാരനാണ് ഞാന്‍. കൊളസ്ട്രോള്‍ കൂടുന്നത് എനിക്ക് നല്ലതല്ല എന്നാണ് കോലിയോട് മറുപടിയായി പറഞ്ഞത്' ചിരി നിറച്ച് ദ്രാവിഡ് പറഞ്ഞു.
മത്സരത്തിന്റെ 49 -ാം ഓവറിലായിരുന്നു കോലിയുടെ നിര്‍ഭാഗ്യകരമായ പുറത്താകല്‍.തുടര്‍ന്നാണ് ഡ്രസിങ് റൂമില്‍ ദ്രാവിഡുമായി സംസാരിച്ചിരിക്കുന്ന കോലിയ്ക്ക് മുന്നില്‍ ഭക്ഷണമെത്തിയത്. അതു കണ്ട് അദ്ദേഹം സന്തോഷിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. എന്തായാലും അദ്ദേഹത്തിന്റെ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുമായാണ് ആരാധകരെത്തിയത്.
Content Highlights: Rahul Dravid , Virat Kohli,food, Chole Bhature ,Kulcha Chole
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..