നിത്യോപയോ​ഗ സാധനങ്ങളിൽ മായമുള്ളതേത് ഇല്ലാത്തതേത് എന്നെല്ലാം ആശങ്കപ്പെടുന്നവരുണ്ടാവും. അടുക്കളയിലെ പ്രധാന ഉപയോ​ഗ വസ്തുക്കളിലൊന്നായ വെളിച്ചെണ്ണയിലെ മായം കണ്ടെത്താൻ ഒരെളുപ്പവഴിയുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാ​ഗമാണ് ഇതു വ്യക്തമാക്കുന്ന വീ‍ഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർ‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീ‍ഡിയോ പുറത്തുവന്നിരിക്കുന്നത്. അതിനായി അൽപം വെളിച്ചെണ്ണയും യെല്ലോ ബട്ടറുമാണ് ആവശ്യം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FSSAI (@fssai_safefood)

ഒരു ബൗളിൽ അൽപം വെളിച്ചെണ്ണ എടുത്തുവെക്കുക. ഇതിലേക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കുക. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടെങ്കിൽ അതു മായം കലർന്നതാണെന്ന് മനസ്സിലാക്കാം. വെളിച്ചെണ്ണയ്ക്ക് മാറ്റമൊന്നും സംഭവിച്ചില്ലെങ്കിൽ ശുദ്ധവുമാണ്. 

Content Highlights: Is Your Cooking Oil Safe For Consumption? Find It Out