പ്രതീകാത്മക ചിത്രം | Photo: Getty Images.in
ഇന്ത്യന്‍ അടുക്കളകളിലെ നിത്യസാന്നിധ്യമാണ് നെയ്യ്. പായസം, ബിരിയാണി, നെയ്ച്ചോര്‍ തുടങ്ങിയ വിഭവങ്ങള്‍ക്കെല്ലാം നെയ്യ് ഒഴിവാക്കാന്‍ പറ്റാത്ത കാര്യമാണ്. നിരവധി ആരോഗ്യഗുണങ്ങളും നെയ്യിനുണ്ടെന്ന് ന്യൂട്രീഷനിസ്റ്റുകൾ വ്യക്തമാക്കുന്നു. ശരീരഭാരം വര്‍ധിപ്പിക്കുന്നതിനും തടിവെപ്പിക്കുന്നതുമായി ഭൂരിഭാഗം ആളുകളും നെയ്യ് ഉപയോഗിച്ചു വരാറുണ്ട്. എന്നാല്‍ നെയ്യ് മാത്രം സ്രോതസ്സായി തിരഞ്ഞെടുക്കരുതെന്ന് വ്യക്തമാക്കുകയാണ് പ്രമുഖ ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് ആയ അവന്തി ദേശ്പാണ്ഡെ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
നെയ്യ് പൂരിതകൊഴുപ്പ് ആണെന്നും അത് തുടര്‍ച്ചയായി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍(എല്‍.ഡി.എല്‍.) വര്‍ധിപ്പിക്കുമെന്നും അമിതമാകുന്നത് ഹൃദയത്തിന് ദോഷകരമാണെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
നെയ്യ് പോലുള്ള പൂരിത കൊഴുപ്പിനൊപ്പം മോണോ സാച്ചുറേറ്റഡ് ഫാറ്റും(എം.യു.എഫ്.എ.) പോളി അണ്‍സാച്ചുറേറ്റഡ് മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും(പി.യു.എഫ്.എ.) നിര്‍ബന്ധമായും കഴിക്കണമെന്ന് അവന്തി പറഞ്ഞു. അവ ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. നെയ്യ് മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി മറ്റു കൊഴുപ്പടങ്ങിയ സ്രോതസ്സുകളെ പാടെ അവഗണിക്കുന്നത് അനാരോഗ്യകരമാണ്.
എം.യു.എഫ്.എ. അടങ്ങിയിരിക്കുന്ന നിലക്കടല, എള്ള്, കടുകെണ്ണ, ഒലീവ് ഓയില്‍ എന്നിവയും പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ പി.യു.എഫ്.എ. ധാരാളമായി അടങ്ങിയിരിക്കുന്ന സൂര്യകാന്തി എണ്ണ, സോയാബീന്‍, സാഫ്ഫ്ളവര്‍ ഓയില്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
നെയ്യ് ചേര്‍ത്ത് ഭക്ഷണം പാകം ചെയ്യുന്നതിന് പകരം പരിപ്പ്, ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പവും നെയ്യ് നേരിട്ട് കഴിക്കുന്നതാണ് നല്ലതെന്നും ഇങ്ങനെ ചെയ്യുന്നത് പോഷകങ്ങള്‍ ശരീരത്തിന് ശരിയായ അളവില്‍ ലഭിക്കുന്നതിന് ഉപകരിക്കുമെന്നും അവന്തി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..