പ്രതീകാത്മക ചിത്രം | Photo: Getty Images
ചര്‍മത്തിന്റെ തിളക്കവും ആരോഗ്യവും വര്‍ധിപ്പിക്കുന്നതിന് മിക്കവരും ആശ്രയിക്കുന്നത് ലേപനങ്ങളെയും മറ്റ് സൗന്ദര്യവര്‍ധക വസ്തുക്കളെയും ആയിരിക്കും. എന്നാല്‍, നമ്മുടെ ചര്‍മം പ്രതിഫലിപ്പിക്കുന്നത് നമ്മുടെ ഭക്ഷണശീലങ്ങളെയാണ്. കൃത്യമായ അളവില്‍ പോഷകങ്ങള്‍ അടങ്ങിയ ആഹാരം ഉറപ്പ് വരുത്തുന്നതിലൂടെ ചര്‍മത്തിന്റെ തിളക്കവും നിലനിര്‍ത്താന്‍ കഴിയും. മുഖക്കുരു, ചര്‍മത്തിലെ ചുളിവുകള്‍, അകാലത്തിലെത്തുന്ന വാര്‍ധക്യം എന്നിവയ്‌ക്കെല്ലാം പപരിഹാരം പോഷകസമൃദ്ധമായ ആഹാരക്രമം ശീലമാക്കുക എന്നതാണ്. ആരോഗ്യപ്രദമായ ചില ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിലൂടെ നമ്മുടെ ശരീരത്തില്‍ ആരോഗ്യമുള്ള കോശങ്ങളുടെ നിര്‍മാണം സാധ്യമാകും.
എന്ത് ഭക്ഷണവും കഴിക്കുമ്പോഴും ചര്‍മത്തിന്റെ ആരോഗ്യം മനസ്സില്‍ കാണമെന്ന് ന്യൂട്രീഷനിസ്റ്റുമാര്‍ പറയുന്നു. തിളങ്ങുന്ന, ആരോഗ്യമുള്ള, മൃദുവായ ചര്‍മത്തിന് ചില പോഷകങ്ങള്‍ അത്യാവശ്യമാണ്.
വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ ബെറികള്‍, പേരക്ക, കിവി, ഓറഞ്ച്, ബ്രൊക്കോളി തുടങ്ങിയവയെല്ലാം ചര്‍മാരോഗ്യത്തില്‍ ഏറെ പ്രധാനപ്പെട്ട കൊളാജന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു.
വൈറ്റമിന്‍ എ സമ്പന്നമായ കാരറ്റ്, മത്തങ്ങ, തക്കാളി, മധുരക്കിഴങ്ങ് എന്നിവ ചര്‍മത്തില്‍ ചുളിവുകള്‍ വീടുന്നത് തടയുന്നു.
വിറ്റാമിന്‍ ഇ അടങ്ങിയ ബദാം, മത്തന്‍ കുരു, സൂര്യകാന്തി വിത്ത് എന്നിവ കഴിക്കുന്നത് ചര്‍മകോശങ്ങളുടെ പ്രവര്‍ത്തനം മെചപ്പെടത്തുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യം, വാള്‍നട്ട്, അവക്കാഡോ, ഓലീവ് എന്നിവയും ചര്‍മാരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.
പ്രായമാകുന്നത് തടയാന്‍ കഴിയില്ല. എന്നാല്‍ അത് നിയന്ത്രിക്കാന്‍ കഴിയും. ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണമെന്ന് മാത്രം.
ജലാംശം കൂടുതല്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ചര്‍മം വരണ്ടുപോകുന്നത് തടയാന്‍ കഴിയും. സംസ്‌കരിച്ച ഭക്ഷണം അധികമായി കഴിക്കുന്നതും ചര്‍മാരോഗ്യം മോശമാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..