പ്രതീകാത്മക ചിത്രം | Photo: Getty Images
സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഭക്ഷണവീഡിയോകളാണ് ദിവസവും വൈറലാകുന്നത്. വഴിയോരകച്ചവടക്കാരുടെ പാചകപരീക്ഷണങ്ങളും വിചിത്രമായ കോമ്പിനേഷനുകളുള്ള ഭക്ഷണങ്ങളുമെല്ലാം ഇതിലുള്‍പ്പെടും.
അവിശ്വസനീയം എന്ന് തോന്നിക്കുന്ന തരത്തിലുള്ള ഭക്ഷണപരീക്ഷണങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. തുടര്‍ന്ന് ഇതിനെച്ചൊല്ലി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതും പതിവാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിക്കുന്നത്. ചൂടുകാലത്ത് ആളുകളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് തണ്ണിമത്തന്‍. പൊതുവേ തണ്ണിമത്തന്‍ വെറുതെ മുറിച്ച് കഴിക്കുകയോ, ജ്യൂസുണ്ടാക്കി കഴിക്കുകയോ ആണ് പതിവ്.
എന്നാല്‍ ഈ വീഡിയോയില്‍ കാണുന്നത് തണ്ണിമത്തന്‍ ഒന്നാകെ മാവില്‍ മുക്കി പൊരിച്ചെടുക്കുന്നതാണ്. കേട്ടുപരിചയം പോലുമില്ലാത്തൊരു ഭക്ഷണമാണിത്. തണ്ണിമത്തന്റെ തൊലിയും ചേര്‍ത്താണ് പൊരിക്കുന്നത്. മാവില്‍ മുക്കിയിട്ട് ഡീപ് ഫ്രൈയാക്കിയാണ് ഇതെടുക്കുന്നത്.
പക്ഷേ ആരുമിത് വീട്ടില്‍ പരീക്ഷിക്കരുത്. തണ്ണിമത്തന്‍ എണ്ണയില്‍ കിടന്ന് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുതലാണ്. താനെടുത്തിരിക്കുന്ന സുരക്ഷാ മുന്‍കരുതലുകളെ പറ്റിയെല്ലാം ഇതില്‍ പാചകം ചെയ്യുന്നയാള്‍ വിശദീകരിക്കുന്നുണ്ട്.
ഫ്രൈ ചെയ്‌തെടുത്ത ശേഷം മുറിച്ച് തൊലിയോടെ തന്നെ അദ്ദേഹം കഴിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. കാഴ്ചക്കാരെ കൂട്ടാനായി തോന്നിയതെല്ലാം കാണിക്കുന്നത് ശരിയല്ലെന്നും ഇത്രയും വെറൈറ്റി ആവശ്യമില്ലെന്നുമെല്ലാമുള്ള വിമര്‍ശനങ്ങളും ഇതിലുണ്ട്.
Content Highlights: Watermelon, Deep-Fried Watermelon,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..