ഇന്ന് അന്താരാഷ്ട്ര കാപ്പിദിനം; അറിയാം ചില 'കാപ്പിക്കണക്കുകള്‍'


എ.ഡി. 800-കളിലാണ് കാപ്പി ഉദയം ചെയ്തത്.

പ്രതീകാത്മക ചിത്രം | Photo: REUTERS

തണുപ്പിച്ചും തിളപ്പിച്ചും കുടിക്കാന്‍ കഴിയുന്ന അപൂര്‍വം പാനീയങ്ങളിലൊന്നാണ് കാപ്പി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കുടിക്കുന്ന പാനീയങ്ങളിലൊന്നു കൂടിയാണ് ഈ വിഭവം. കാപ്പി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ പ്രധാന്യം ഉയര്‍ത്തിക്കാട്ടുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്രതലത്തില്‍ കാപ്പിദിനം ആചരിച്ച് വരുന്നത്.

  • ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ്.
  • ഇന്റര്‍നാഷണല്‍ കോഫീ ഓര്‍ഗനൈസേഷനാണ് ഒക്ടോബര്‍ ഒന്നിന് കാപ്പിദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 2015-ല്‍ മിലനിലാണ് ആദ്യമായി കാപ്പിദിനം ആചരിച്ചു തുടങ്ങിയത്.
  • ചൂടാക്കിയും തണുപ്പിച്ചും കഴിക്കാവുന്ന അപൂര്‍വം പാനീയങ്ങളിലൊന്നാണ് കാപ്പി. കാപ്പിക്കുരുവില്‍ നിന്ന് തയ്യാറാക്കുന്ന പൊടി ഉപയോഗിച്ച് കാപ്പിയുടെ രുചിയുള്ള ഐസ്‌ക്രീമും തയ്യാറാക്കാന്‍ കഴിയും.
  • ലോകത്ത് ഇന്ന് ഏറ്റവും അധികം കാപ്പി ഉപയോഗിക്കുന്ന രാജ്യം നെതര്‍ലന്‍ഡ് ആണ്. ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.
  • അറബി വാക്കായ ക്വാവാ എന്നതില്‍ നിന്നാണ് കോഫി(കാപ്പി) എന്ന പേര് ഉണ്ടായത്. ഇന്ന് കൂടുതലായി ഉപയോഗിച്ച് വരുന്ന കോഫി എന്ന ഇംഗ്ലീഷ് പദം 1582 മുതലാണ് പരക്കെ ഉപയോഗിച്ച് തുടങ്ങിയത്.
  • ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാനീയങ്ങളിലൊന്നാണ് കാപ്പി.
  • കാപ്പിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇതിലേക്ക് ക്രീമും മധുരവും കൂട്ടിച്ചേര്‍ക്കുമ്പോള്‍ പോഷകങ്ങളുടെ മൂല്യത്തില്‍ മാറ്റമുണ്ടാകും.
  • രണ്ട് തരം കാപ്പികളാണ് ഇന്ന് വിപണിയില്‍ ലഭ്യമായത്. അറബിക്ക, റോബസ്റ്റ എന്നിവയാണത്. കര്‍ഷകര്‍ കൂടുതലായും അറബിക്ക ഇനമാണ് കൃഷിചെയ്യുന്നത്. കൈയ്പ് രുചി കൂടുതലായി അനുഭവപ്പെടുന്ന റോബസ്റ്റയില്‍ കൂടുതല്‍ കഫീനും അടങ്ങിയിരിക്കുന്നു.
  • ഇന്ത്യയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കാപ്പി കൃഷി ചെയ്യുന്നത്. ഒന്നാം സ്ഥാനം കര്‍ണാടകത്തിനാണ്(71 ശതമാനം). കേരളം രണ്ടാം സ്ഥാനത്തും(21 ശതമാനം) തമിഴ്‌നാട് രണ്ടാം സ്ഥാനത്തുമാണ്(5 ശതമാനം). കര്‍ണാടകയിലെ കൂര്‍ഗ് ജില്ല രാജ്യത്തെ 31 ശതമാനവും കാപ്പി ഉത്പാദിപ്പിക്കുന്നു.
  • ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പിയുടെ 80 ശതമാനവും കയറ്റുമതി ചെയ്യുന്നു. ജര്‍മനി, റഷ്യ, സ്‌പെയിന്‍, നെതര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാപ്പി കയറ്റുമതി ചെയ്യുന്നത്.



Content Highlights: internation coffee day, food, significance of coffee day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented