രജനീകാന്ത് സ്റ്റൈലിനോടാണ് ആരാധന, ഈ നാഗപൂര്‍ സ്വദേശിയുടെ 'ചായയടി' കാണാന്‍ തിരക്കേറെയാണ്


1 min read
Read later
Print
Share

'ഇന്ത്യന്‍ ജാക് സ്പാരോ' എന്ന ഓമനപ്പേരും നാട്ടുകാര്‍ ഡോളിക്ക് നല്‍കിയിട്ടുണ്ട്.

Photo: facebook.com|street.food.videos

ഹാരാഷ്ടരയിലെ നാഗ്പൂരില്‍ ഡോളിയുടെ ചായക്കട തിരക്കി എത്തുന്നവരില്‍ അധികവും യുവാക്കളാണ്. കാരണം വേറൊന്നുമല്ല ചായയടിയുടെ സ്‌റ്റൈല്‍ തന്നെയാണ്. നല്ല ഒന്നാന്തരം ചായയോടൊപ്പം രജനീകാന്ത് സ്‌റ്റൈല്‍ പെര്‍ഫോമന്‍സുമുണ്ട് ഡോളിയുടെ കൈയില്‍. ഇയാള്‍ ദക്ഷിണേന്ത്യന്‍ സിനിമകളുടെ ആരാധകനാണ്. ഏറെ ഇഷ്ടം രജനീകാന്തിനെ. അദ്ദേഹത്തില്‍ നിന്ന് കടമെടുത്തതാണ് ഈ 'സ്‌റ്റൈല്‍' എന്ന് ഡോളി തന്നെ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ സ്ട്രീറ്റ് ഫുഡ് റെസിപ്പീസ് എന്ന പേജിലാണ് ഡോളിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതോടെ വൈറലാകുകയും ചെയ്തു.

ഡോളി ചായ ഉണ്ടാക്കുന്നും നല്‍കുന്നതുമാണ് ഏറ്റവും രസകരം. വളരെ ഉയരത്തില്‍ നിന്ന് ചായപാത്രത്തിലേക്ക് പാല്‍ ഒഴിക്കുന്നതും ഒരു തുള്ളി പോലും പുറത്തു പോകാതെ കയ്യടക്കത്തോടെ അതിവേഗം ഗ്ലാസ്സുകളിലേക്ക് പകരുന്നതും എല്ലാം ചായകുടിക്കാനെത്തുന്നവരെ അതിശയിപ്പിക്കും. ഇത് മാത്രമല്ല കാശ് നല്‍കാനും ബാക്കി വാങ്ങാനും സിഗരറ്റിന് തീകൊളുത്താനുമൊക്കെ ഉണ്ട് ഈ സ്റ്റൈല്‍. ഇരുപത് വര്‍ഷമായി ഡോളി ഇവിടെ ചായക്കട നടത്തുന്നു. യുവാക്കള്‍ക്കിടയിലെ ഹരമാണ് ഡോളിയുടെ ലുക്ക്.

കൈകളിലണിഞ്ഞ ബാന്‍ഡുകളും മോതിരവും കളര്‍ ചെയ്ത നീണ്ട കോലന്‍ മുടിയും നീണ്ട് മെലിഞ്ഞ രൂപവും ചായക്കടയിലെ അഭ്യാസവുമെല്ലാമായി 'ഇന്ത്യന്‍ ജാക് സ്പാരോ' എന്ന ഓമനപ്പേരും നാട്ടുകാര്‍ ഡോളിക്ക് നല്‍കിയിട്ടുണ്ട്.

രാവിലെ ആറ് മണിക്കാണ് കടതുറക്കുക. രാത്രി ഒന്‍പത് മണിക്ക് അടക്കും. ചായക്ക് ഏഴ് രൂപയേ ഈടാക്കുന്നുള്ളു. ആദ്യമായി കടയില്‍ വരുന്നവര്‍ക്ക് കുരുമുളക് ചായ സൗജന്യവുമാണ്.

Content Highlights: inspiration from South Indian star Rajinikanth, tea-seller in Nagpur serves tea with unique trick

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
banana

1 min

അമിത വിശപ്പ് തടയാന്‍ പച്ചക്കായ ; ആരോഗ്യഗുണങ്ങള്‍ അറിയാം

Sep 28, 2023


rice

1 min

മസില്‍ കൂട്ടാന്‍ ചോറ് ഒഴിവാക്കണോ ? ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം

Sep 28, 2023


.

1 min

വിഷാദവും ഉറക്കമില്ലായ്മയും നേരിടാൻ റാഗി ; അറിഞ്ഞിരിക്കാം ഗുണങ്ങൾ

Sep 24, 2023


Most Commented