ആദ്യ ജോലി റെസ്റ്റൊറന്റിൽ, പ്രാതല്‍ ബ്ലൂബെറിയും ഗ്രീക്ക് യോഗര്‍ട്ടും; ഋഷി സുനകിന്റെ ഭക്ഷണശീലങ്ങൾ ഇതാ


ആഴ്ചയുടെ അവസാനദിവസങ്ങളില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നാണ് പ്രാതല്‍ കഴിക്കാറ്.

ഋഷി സുനക് | Photo: A.P.

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഋഷി സുനക്. ലോകമെമ്പാടുമുള്ള നേതാക്കള്‍ ഋഷിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ഇപ്പോഴിതാ ഋഷിയുടെ പഴയൊരു അഭിമുഖം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പോഡ്കാസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹാരി സ്റ്റെബ്ബിങ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യ ജോലിയെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചുമാണ് ഋഷി മനസ്സ് തുറന്നിരിക്കുന്നത്. ഋഷി സുനക് ധനമന്ത്രിയായിരിക്കുന്ന സമയത്ത് നല്‍കിയ അഭിമുഖമാണിത്.

താന്‍ ആദ്യമായി ജോലി ചെയ്തത് ഒരു റെസ്‌റ്റൊറന്റില്‍ ആയിരുന്നുവെന്ന് ഋഷി പറയുന്നു. അതില്‍ നിന്ന് എന്തെല്ലാം കാര്യങ്ങളാണ് പഠിച്ചെടുത്തത് എന്ന് ഹാരി ഋഷിയോട് ചോദിക്കുന്നുണ്ട്. ''ജോലി എന്തായിരുന്നാലും, ജോലി ഉണ്ടായിരിക്കുക എന്നതാണ് ഏറെ പ്രധാനപ്പെട്ട കാര്യം. അതൊരു 'ഗ്ലാമറസ്' ജോലിയായിരുന്നില്ല, കഠിനാധ്വാനമായിരുന്നു പ്രധാനപ്പെട്ടത്. പക്ഷേ ഒരു
ജോലി ലഭിച്ചത്‌ അതിശയമായിരുന്നു''-ഹാരിയുടെ ചോദ്യത്തിന് ഋഷി ഉത്തരം നല്‍കി. ഹോസ്പിറ്റാലിറ്റി മേഖല തന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണെന്നും കോവിഡ് വ്യാപനകാലത്ത് ഈ മേഖല അതികഠിനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നുവെന്നും അവരുടെ നഷ്ടം കുറയ്ക്കുന്നതിന് തന്റെ നയങ്ങള്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താന്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്(ചില നേരങ്ങളില്‍ ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റിങ് രീതി) പിന്തുടരുന്ന ആളാണെന്നാണ് അഭിമുഖത്തിനിടെ ഋഷി വെളിപ്പെടുത്തിയ മറ്റൊരു കാര്യം. ''ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നതിനാല്‍ പ്രാതല്‍ മിക്കപ്പോഴും കഴിക്കാറില്ല. രാവിലെ ആറ് മണിക്കും ഏഴ് മണിക്കും ഇടയില്‍ എഴുന്നേല്‍ക്കും. ജിമ്മില്‍ പോകുന്ന സമയമനുസരിച്ചായിരിക്കും ഇത്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് എടുക്കാത്ത ദിവസങ്ങളില്‍ ഗ്രീക്ക് യോഗര്‍ട്ടും ബ്ലൂബെറിയുമാണ് കഴിക്കാറ്. എന്നാല്‍, പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയില്‍ സിന്നമണ്‍ ബണ്‍, ചോക്ക്‌ലേറ്റ് ചിപ് മഫിന്‍, പാന്‍ ഒ ഷൊക്കോല(ബേക്ക് ചെയ്‌തെടുത്ത ഒരു വിഭവം) എന്നിവയില്‍ ഏതെങ്കിലും കഴിക്കും. ചിലപ്പോള്‍ ചോക്ക്‌ലേറ്റ് അടങ്ങിയ വിഭവങ്ങളും മധുരമുള്ള പേസ്ട്രിയും കഴിക്കാറുണ്ട്''-ഋഷി പറഞ്ഞു.

അതേസമയം, ആഴ്ചയുടെ അവസാനദിവസങ്ങളില്‍ കുടുംബത്തോടൊപ്പം ചേര്‍ന്നാണ് പ്രാതല്‍ കഴിക്കാറ്. ശനിയാഴ്ചയും ഞായറാഴ്ചയും പാന്‍കേക്കും വാഫിള്‍സും കഴിക്കാറുണ്ട്. ഇത് ഓരോ ആഴ്ചയും മാറി മാറി തയ്യാറാക്കും. അമേരിക്കന്‍ ശൈലിയിലുള്ള പാന്‍ കേക്കുകളാണ് തയ്യാറാക്കുന്നത്. ബ്ലൂബെറിയും സ്‌ട്രോബെറിയും പാന്‍കേക്കുമെല്ലാം ഞായറാഴ്ചകളില്‍ കഴിക്കും. ഓരോ ആഴ്ചയും പാന്‍കേക്കും വാഫിള്‍സും മാറി മാറി തയ്യാറാക്കുകയാണ് പതിവ്-ഋഷി വ്യക്തമാക്കി.

Content Highlights: viral podcast fof rishi sunak, inside rishi sunaks diet, what rishi sunak eats for breakfast, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented