photo:instagram.com/sampepper/
ഭക്ഷണം ഒരോ നാട്ടിലും വ്യത്യസ്തമാണ്. എല്ലാ ഭക്ഷണവും എല്ലാവര്‍ക്കും ഇഷ്ടമായിയെന്നും വരില്ല. ഓരോ ദിവസവും വ്യത്യസ്തമായ ഭക്ഷണവീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഓരോ നാട്ടിലേയും രുചി വൈവിധ്യങ്ങള്‍, പുത്തന്‍ പാചക പരീക്ഷണങ്ങള്‍ എന്നിങ്ങനെ കണ്ടിരിക്കാന്‍ കൗതുകമുള്ള പലതും ഫുഡ് വീഡിയോകളില്‍ ഉള്ളടക്കമാകാറുണ്ട്. ചിലതൊക്കെ പരീക്ഷിക്കാന്‍ ആളുകള്‍ താത്പര്യം കാണിക്കും. ചില ഭക്ഷണങ്ങള്‍ ഒട്ടും തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാതെയും വരും.
വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ വീഡിയോകള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ജീവനുള്ള ചെമ്മീന്‍ കഴിക്കുന്ന ഫുഡ് വ്ലോഗറാണ് വീഡിയോയിലുള്ളത്.
തായ്‌ലാന്‍ഡില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. മുളക്, മല്ലിയില, ഫ്രഷ് സോസ്, ഉള്ളി, ചെറുനാരങ്ങാനീര് തുടങ്ങിയ ചേരുവകൾ ചേർക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതിലേക്ക് ഒരു ടാങ്കില്‍ നിന്ന് ജീവനുള്ള ചെമ്മീനുകളെ അരിപ്പയില്‍ പിടിച്ച് നിറയ്ക്കും. ശേഷം ചേരുവകൾ നിറച്ച ബൗളിലേക്ക് ജീവനുള്ള ചെമ്മീനുകളെ ഇട്ട് നന്നായി മിക്സ് ചെയ്തതിനു ശേഷം കഴിക്കാൻ നൽകും.
വിചിത്രമായ ഈ സാലഡ് പരീക്ഷിച്ച് അഭിപ്രായവും ഫുഡ് വ്‌ളോഗര്‍ പങ്കുവെക്കുന്നുണ്ട്. പക്ഷേ കടുത്ത വിമര്‍ശനങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്. ഇത് ക്രൂരമാണെന്നും ഇങ്ങനെയുള്ള പ്രവണതകള്‍ ഒരിക്കലും ആസ്വദനീയമല്ലെന്നുമെല്ലാം ആളുകള്‍ പറയുന്നു.
അതേസമയം ഇതെല്ലാം അന്നാട്ടിലെ ഭക്ഷണസംസ്‌കാരത്തിന്റെ ഭാഗമാണ്- നമുക്ക് മാത്രമാണ് ഇത് അസാധാരണമായി തോന്നുന്നത് എന്ന തരത്തില്‍ ന്യായീകരിക്കുന്നവരുമുണ്ട്.
Content Highlights: e Jumping Shrimp Salad,Shrimp,Salad,Thailand,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..