പ്രതീകാത്മക ചിത്രം | ഫോട്ടോ: ദിനേശ് മാതൃഭൂമി
ചായ എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഒരു പാനീയം മാത്രമല്ല, ഒരു വികാരം കൂടിയാണ്. ദിവസം കുറഞ്ഞത് രണ്ടുനേരമെങ്കിലും നല്ല കടുപ്പമുള്ള ചായ കുടിക്കുന്നവരാണ് ഭൂരിഭാഗം പേരും. പാല് ഒഴിച്ചെടുക്കുന്ന ചായ ആയാലും കട്ടന്‍ ചായ ആയാലും കടുപ്പം നിര്‍ബന്ധമാണ്.
മകളെ ചായ ഉണ്ടാക്കാന്‍ പഠിപ്പിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനും ടെലിവിഷന്‍ അവതാരകനും അമേരിക്കയില്‍ ന്യൂറോസര്‍ജനുമായി പ്രവര്‍ത്തിക്കുന്ന ഡോ. സഞ്ജയ് ഗുപ്ത.
തന്റെ അമ്മ തന്നെ ഉണ്ടാക്കാന്‍ പഠിപ്പിച്ച ചായയാണ് മകളെയും പഠിപ്പിക്കുന്നതെന്ന് വീഡിയോയില്‍ സഞ്ജയ് പറഞ്ഞു. അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന കപ്പുകളാണ് ചായ കുടിക്കാന്‍ വേണ്ടി വീഡിയോയിൽ കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, ടീ ബാഗ് ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നത് കണ്ടപ്പോഴേക്കും ഇന്ത്യക്കാരായ ചായപ്രേമികള്‍ ചൊടിച്ചു. ലൂസ് ആയി കിട്ടുന്ന ചായപ്പൊടിയാണ് സാധാരണ ഇന്ത്യക്കാർ ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതെന്ന് ഒട്ടേറെപ്പേര്‍ കമന്റു ചെയ്തു.
എന്നാല്‍, ഇതൊന്നുമായിരുന്നില്ല, ചായയുടെ ആരാധകരെ ഏറെ വേദനിപ്പിച്ചത്. നല്ല കടുപ്പമുള്ള ചായക്ക് പകരം പാലിന്റെ അളവ് കൂടുതലുള്ള കടുപ്പം കുറഞ്ഞ ചായയാണ് ഡോ. സഞ്ജയുടെ മകള്‍ ജഗ്ഗില്‍ നിന്ന് ഗ്ലാസിലേക്ക് പകര്‍ന്നത്. ഇന്ത്യന്‍ വീടുകളില്‍ ഉണ്ടാക്കുന്ന ചായ ഇതല്ലെന്നും ഇങ്ങനല്ല ഞങ്ങളുടെ ചായ എന്നും ഒട്ടേറെപ്പേര്‍ വീഡിയോ റീട്വീറ്റ് ചെയ്ത് കമന്റ് ചെയ്തു. മൂന്നര മിനിറ്റ് നീളുന്ന വീഡിയോ സി.എന്‍.എന്നിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
Content highlights: indo american doctor teaches how to make tea, indians got distracted
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..