വിദേശസുഹൃത്തുക്കളെ നാനും ചിക്കന്‍ കറിയും കഴിക്കാന്‍ പഠിപ്പിച്ച് ഇന്ത്യന്‍ പൗരന്‍; വൈറല്‍ വീഡിയോ


23 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: Grihalakshmi (Photo: Dinesh)

ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യയിലെ ഭക്ഷണ സംസ്‌കാരം. രുചിയിലും ഗുണത്തിലും ഏറെ മുന്നിലാണ് ഇന്ത്യന്‍ വിഭവങ്ങള്‍. അതേസമയം, ശീലമില്ലാത്തവര്‍ക്ക് ഇന്ത്യന്‍ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. വിദേശരാജ്യങ്ങളില്‍ സ്പൂണും ഫോര്‍ക്കുമെല്ലാം ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കൈകള്‍ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മിക്കപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്.

വിദേശികളായ തന്റെ സുഹൃത്തുക്കളെ ഇന്ത്യന്‍ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്ന ഇന്ത്യന്‍ പൗരന്റെ വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നാനും ചിക്കന്‍ കറിയും എങ്ങിനെ കഴിക്കണമെന്നാണ് ഇയാള്‍ സുഹൃത്തുക്കളെ പഠിപ്പിക്കുന്നത്. നാന്‍ ഒരു ചെറിയ കഷ്ണം മുറിച്ചെടുത്ത് ചിക്കന്‍ കറിയില്‍ നന്നായി മുക്കിയെടുത്ത് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത് അതുപോലെ തന്നെ അനുകരിച്ച് നാനും ചിക്കന്‍ കറിയും വളരെ ആസ്വദിച്ച് കഴിക്കുന്ന വിദേശ സുഹൃത്തിനെയും വീഡിയോയില്‍ കാണാന്‍ കഴിയും.

23 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 24,000-ല്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. അതേസമയം, സമ്മിശ്രപ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഒട്ടേറെപ്പേര്‍ യുവാവിനെ അഭിനന്ദിക്കുമ്പോള്‍ മറ്റുചിലര്‍ വിമര്‍ശിച്ചു. ഇത്തരം അറിവുകള്‍ പ്രചരിപ്പിക്കുന്നത് നല്ലതാണും ഹാക്ക് ചെയ്യാന്‍ പഠിപ്പിക്കുകയാണെന്നും കൈകൊണ്ട് കഴിക്കുന്ന ശീലത്തില്‍നിന്നും ഇനി ഒരിക്കലും അവര്‍ക്ക് കടക്കാന്‍ കഴിയില്ലെന്നും ഒരാള്‍ കമന്റ് ചെയ്തു. അതേസമയം, ചിക്കനൊപ്പം കഴിക്കുന്ന നാന്‍ ശരിക്കുള്ള നാന്‍ അല്ലെന്നും പിസയുടെ ബേസ് പോലെയുണ്ടെന്നും ഒട്ടേറെപ്പേര്‍ പറഞ്ഞു.

Content Highlights: viral video, to eat naan and curry, indian man teaches foreigner friends, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented