തണുപ്പുകാലത്ത് ആഹാരത്തിലൂടെ ഉറപ്പ് വരുത്താം ഈ പോഷകങ്ങള്‍


2 min read
Read later
Print
Share

എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിനും ബലത്തിനും കാല്‍സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്.

പ്രതീകാത്മക ചിത്രം | Photo: canva.com/

തണുപ്പുകാലം ഇങ്ങെത്തിക്കഴിഞ്ഞു. കാലാവസ്ഥയിലെ ഈ മാറ്റം നമ്മുടെ ആരോഗ്യത്തിലും പ്രതിഫലിച്ചു തുടങ്ങും. കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം പനി, ചുമ, ജലദോഷം എന്നിവയ്ക്ക് കാരണമായേക്കാം. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഇത്തരം രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനും ഭക്ഷണത്തില്‍ ചില പോഷകങ്ങള്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. അവ പരിചയപ്പെടാം.

അയണ്‍

അന്തരീക്ഷ താപനില കുറയുമ്പോള്‍ ശരീരത്തിനും അത് അനുസരിച്ചുള്ള ക്രമീകരണം ആവശ്യമാണ്. ശരീരത്തിന്റെ താപനില ഇതനുസരിച്ച് ക്രമീകരിക്കുന്നതിന് അയണ്‍ സഹായിക്കുന്നു. കൂടാതെ, ചര്‍മം, മുടി, കോശങ്ങള്‍ എന്നിവയുടെ വളര്‍ച്ചയും ആരോഗ്യവും സംരക്ഷിക്കുകയും ഹീമോഗ്ലോബിന്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

തേന്‍, ഇറച്ചി, പച്ച ഇലക്കറികള്‍, ഡ്രൈഫ്രൂട്‌സ്, വിത്തുകള്‍, ബീറ്റ്‌റൂട്ട്, മാതളം എന്നിവയിലെല്ലാം അയണ്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.

കാല്‍സ്യം

എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിനും ബലത്തിനും കാല്‍സ്യം അത്യന്താപേക്ഷിതമായ ഘടകമാണ്. കുട്ടികളുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചയ്ക്കും കാല്‍സ്യം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഹൃദയം, പേശികള്‍, നാഡികള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് കാല്‍സ്യം ഏറെ ആവശ്യമാണ്.

പച്ചനിറമുള്ള ഇലക്കറികള്‍, പാലും പാലുത്പന്നങ്ങളും, ഇറച്ചി, ഡ്രൈ ഫ്രൂട്‌സ്, സോയ ഉത്പന്നങ്ങള്‍ എന്നിവയിലുമെല്ലാം കാല്‍സ്യം കൂടുതലായി അടങ്ങിയിരിക്കുന്നു.

സിങ്ക്

ജലദോഷം പോലുള്ള അസുഖങ്ങളില്‍നിന്ന് സിങ്ക് സംരക്ഷണം നല്‍കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മുറിവുകള്‍ ഉണക്കുന്നതിനും കുട്ടികളുടെ വളര്‍ച്ചയ്ക്കും വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സിങ്ക് അടങ്ങിയ ആഹാരങ്ങള്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മുട്ട, ഇറച്ചി, കടല്‍വിഭവങ്ങള്‍, ടോഫു, പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലെല്ലാം സിങ്ക് കൂടുതലായി അടങ്ങിയിരിക്കുന്നു.

ഫോളിക് ആസിഡ്

കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് അത്യന്താപേക്ഷിതമായ ഘടകമാണ്. ഗര്‍ഭിണികള്‍ക്കും ഗര്‍ഭിണിയാകാന്‍ കാത്തിരിക്കുന്നവര്‍ക്കും ഫോളിക് ആസിഡ് ഏറെ ആവശ്യമുള്ള പോഷകമാണ്.

ചീരയില, ബീറ്റ്‌റൂട്ട്, ബ്രൊക്കോളി, ഓറഞ്ച്, വാഴപ്പഴം, മുട്ട എന്നിവയാണ് ഫോളിക് ആസിഡിന്റെ പ്രധാന സ്രോതസ്സുകള്‍.

വിറ്റാമിന്‍ സി

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമാണ് വിറ്റാമിന്‍ സി. സ്ട്രസ് പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിരിക്കുന്നു. ചുമ, ജലദോഷം തുടങ്ങി കലാവസ്ഥാ മാറ്റം മൂലമുള്ള അസുഖങ്ങള്‍ തടയുന്നതില്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. ചെറുചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിറ്റാമിന്‍ സിയുടെ അളവ് വര്‍ധിപ്പിക്കും.

കാരറ്റ്, ബീറ്റ്‌റൂട്ട്, സിട്രസ് പഴങ്ങള്‍, ഇലക്കറികള്‍, തക്കാളി, കിവി തുടങ്ങിയവയില്‍ വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിരിക്കുന്നു.

Content Highlights: nutrients you must add to your winter diet, food, healthy food

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
headache

1 min

തളര്‍ച്ചയും ക്ഷീണവും പതിവാണോ ; ഇവ കഴിക്കാന്‍ ശ്രദ്ധിക്കാം

May 6, 2023


mathrubhumi

1 min

ഇഡ്ഡലിക്ക് കട്ടികൂടുതലാണോ? പൂപോലുള്ള ഇഡ്ഡലി ഉണ്ടാക്കാന്‍ മാര്‍ഗമുണ്ട്

Mar 31, 2019


tea

2 min

രുചി മാത്രമല്ല ആരോഗ്യവും; രാവിലത്തെ ചായ ഉഷാറാക്കാന്‍ ഈ ചേരുവകള്‍ കൂടി പരീക്ഷിക്കൂ

May 14, 2023

Most Commented