
Photos: Instagram
നാല്‍പതിലെത്തിയിട്ടും ഇന്സ്ട്രിയില് വന്ന കാലത്തെ ഫിറ്റ്നസ് അതേപോലെ നിലനിര്‍ത്തിയിട്ടുള്ള ചുരുക്കം ചില നടിമാരിലൊരാളാണ് ബിപാഷാ ബസു. വിട്ടുവീഴ്ചയില്ലാത്ത ഡയറ്റും വര്‍ക്കൗട്ടുമൊക്കെയാണ് താരത്തിന്റെ ലുക്കിന്റെ രഹസ്യം. ഇപ്പോഴിതാ ആരാധകര്‍ക്കായി വ്യത്യസ്തമായൊരു റെസിപ്പി പങ്കുവച്ചിരിക്കുകയാണ് ബിപാഷ.
മറ്റൊന്നുമല്ല പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള പൊടിയുടെ റെസിപ്പിയാണ് ബിപാഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. മഞ്ഞള്‍പൊടിയും ജീരകവുമാണ് റെസിപ്പിയിലെ ഹൈലൈറ്റ്. ഒപ്പം മല്ലിപ്പൊടിയും ചുക്കുപൊടിച്ചതും കുരുമുളകുപൊടിയുമൊക്കെ ചേര്‍ത്താണ് നാടന്‍ ഇമ്മ്യൂണിറ്റി ബൂസ്റ്റിങ് പൗഡര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഈ പൊടി ഒരു ടീസ്പൂണ്‍ വീതം ചൂടുവെള്ളത്തിനൊപ്പമോ പരിപ്പുകറിയില്‍ ചേര്‍ത്തോ കഴിക്കാനാണ് ബിപാഷ പറയുന്നത്. മഞ്ഞള്‍ വയറെരിച്ചിലിനെ ചെറുക്കുന്നതിനൊപ്പം ധാരാളം ആന്റിഓക്സിഡന്റുകളാല്‍ സമൃദ്ധമായതിനാല്‍ പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതാണ്.
ഇമ്മ്യൂണിറ്റി ബൂസ്റ്റിങ് പൗഡര്‍
ചേരുവകള്‍
നാടന്‍ മഞ്ഞള്‍പ്പൊടി- 7 ടേബിള്‍ സ്പൂണ്‍
ജീരകം- നാല് ടേബിള്‍ സ്പൂണ്‍
മല്ലി- 4 ടേബിള്‍ സ്പൂണ്‍
പെരുംജീരകം- 7 ടേബിള്‍ സ്പൂണ്‍
ചുക്കുപൊടിച്ചത്- 2 ടേബിള്‍ സ്പൂണ്‍
ഉണക്കിയ കുരുമുളക്- 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട പൊടി- അര ടേബിള്‍ സ്പൂണ്‍
ഏലക്കായപ്പൊടി- 3 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മഞ്ഞള്‍പൊടിയും ചുക്കുപൊടിയും ഒരു പാത്രത്തില്‍ മാറ്റിവെക്കുക. ബാക്കി എല്ലാ പൊടികളും ഇളംതീയില്‍ ചെറിയരീതിയില്‍ വറുത്തെടുക്കുക, കരിയാതിരിക്കാന്‍ ശ്രദ്ധിക്കണം. തണുത്തു കഴിയുമ്പോള്‍ ഇവ പൊടിച്ചെടുക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവച്ച മഞ്ഞള്‍പൊടിയും ചുക്കുപൊടിയും ചേര്‍ക്കുക. തണുത്തു കഴിയുമ്പോള്‍ വായുകടക്കാത്ത പാത്രത്തിലേക്ക് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം.
Content Highlights: immunity boosting powder recipe by bipasha basu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..