വാഴപ്പഴം (Photo: Arun Payyadimeethal)
താരതമ്യേന തണുപ്പുള്ള കാലാവസ്ഥയാണ് ഇപ്പോള്‍ നമ്മുടേത്. സ്വാഭാവികമായും ജലദോഷം, പകര്‍ച്ചപനി തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കും ഈ സമയത്ത്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് ഈ സമയത്ത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഏതാനും പഴങ്ങള്‍ പരിചയപ്പെടാം.
ഞാവല്‍പ്പഴം
അയണ്‍, കാല്‍സ്യം, വിറ്റാമിന്‍ സി എന്നിവയുടെ കലവറയാണ് ഞാവല്‍പ്പഴം. കൂടാതെ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ കൂടി അടങ്ങിയ ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉത്പാദനം കൂട്ടുകയും ചെയ്യുന്നു.
ആപ്പിള്‍
ദിവസം ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നാണ് ചൊല്ല്. വിറ്റാമിന്‍ സിയുടെയും ക്വെര്‍സെറ്റിന്‍ എന്ന ഫ്‌ളവനോയിഡുകളുടെയും വലിയ ശേഖരമാണ് ആപ്പിളിലുള്ളത്. ഇവ രണ്ടും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.
മാതളപ്പഴം
വയറിന്റെ ആരോഗ്യവും രോഗപ്രതിരോധ സംവിധാനവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പഴങ്ങളിലൊന്നാണ് മാതളപ്പഴം. കൂടാതെ, ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ പുറന്തള്ളാനും മാതളപ്പഴം സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
വാഴപ്പഴം
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്ന വിറ്റാമിന്‍ ബി6 വാഴപ്പഴത്തില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. നേരിട്ട് കഴിക്കുന്നതിനൊപ്പം രുചികരമായ സ്മൂത്തികളും ഷേക്കുകളും തയ്യാറാക്കുന്നതിനും വാഴപ്പഴം ഉപയോഗിക്കാം.
സബര്‍ജെല്ലി(പിയര്‍പഴം)
ഫൈബര്‍, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന സബര്‍ജെല്ലി വിറ്റാമിന്‍ സിയുടെ മികച്ച സ്രോതസ്സായിരുന്നു. ഇത് കൂടാതെ, ശരീരത്തിലുണ്ടാകുന്ന നീര്‍ക്കെട്ടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഫ്‌ളവനോയിഡുകളും ഇവയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്നു. പോഷകഗുണം കൂടുതല്‍ ലഭിക്കുന്നതിന് തൊലിയുള്‍പ്പടെ കഴിക്കാം.
(ശ്രദ്ധിക്കുക; ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടേണ്ടതാണ്)
Content Highlights: immunity boosting fruit, healthy food, nutrient rich food, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..