കൊറിയന്‍, ചൈനീസ് വിഭവങ്ങള്‍ നമ്മുടെ രാജ്യത്ത് ഇന്ന് സുലഭമായി ലഭ്യമാണ്. എന്നാല്‍, പരമ്പരാഗതമായി കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതാണ് നമ്മുടെ ശീലം. അതിനാൽ കൊറിയന്‍, ചൈനീസ് വിഭവങ്ങള്‍ കഴിക്കുമ്പോൾ നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി ചോപ്സ്റ്റിക് ആണ്.

ചോപ്സ്റ്റിക് ഉപയോഗിച്ച് ഭാര്യയെ ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുന്ന ഭര്‍ത്താവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ഗ്വാളിയോറില്‍നിന്നുള്ള ഒരു റെസ്റ്റൊറന്റാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ന്യൂഡില്‍സ് ഓഡര്‍ ചെയ്ത ശേഷം ചോപ്‌സ്റ്റിക് ഉപയോഗിച്ച് അത് കഴിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ പഠിപ്പിക്കുന്നതാണ് വീഡിയോയില്‍ ചോപ്‌സ്റ്റിക്ക് എങ്ങിനെ കൈയില്‍ പിടിക്കണമെന്നും അതുപയോഗിച്ച് ന്യൂഡില്‍സ് ഉയര്‍ത്തേണ്ടത് എങ്ങനെയെന്നും ഭര്‍ത്താവ് വിശദീകരിച്ച് കൊടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍, വളരെ വേഗമാണ് ഭാര്യ ഇക്കാര്യം പഠിച്ചെടുത്തത്. 

പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 85,000-ല്‍ അധികമാളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും നൂറുകണക്കിന് കമന്റുകള്‍ ലഭിക്കുകയും ചെയ്തു. 

വളരെ മനോഹരമായ കാഴ്ചയാണിതെന്ന് വീഡിയോ കണ്ട് ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെട്ടു. ചോപ്സ്റ്റിക് ഉപയോഗിച്ച് കഴിച്ച് നോക്കാൻ ഭാര്യ ഒന്ന് പരിശ്രമിക്കുകയെങ്കിലും ചെയ്തല്ലോ എന്ന്  മറ്റൊരാൾ പറഞ്ഞു.

Content highlights: husband teaches wife to use chopsticks viral video