Photo: instagram.com|hrithikroshan
കംപ്യൂട്ടറില്‍ നോക്കി ഗൗരവമായ എന്തോ തിരയുന്ന മട്ടില്‍ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ട് ഞാന്‍ സമോസ ഓര്‍ഡര്‍ ചെയ്യുകയാണ് എന്ന ക്യാപ്ഷന്‍ നല്‍കിയാലോ. കാണുന്നവര്‍ക്ക് കളിയാക്കുകയാണെന്ന് തോന്നാന്‍ വേറൊന്നും വേണ്ട. ബോളിവുഡ് താരം ഹൃത്വിക്ക് റോഷന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ആരാധരെ അമ്പരപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ ആരാധകര്‍ വിശ്വസിച്ചിട്ടില്ലെങ്കിലും താരത്തിന് സമോസയോടുള്ള ഇഷ്ടം വെളിപ്പെടുത്തുന്നതാണ് പോസ്റ്റ്.
ലാപ്‌ടോപ്പില്‍ ഗൗരവമായ എന്തോ തിരയുന്ന ഭാവത്തിലാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഗൗരവം കണ്ട് മണ്ടന്‍മാരാവേണ്ടെന്നും ഞാനൊരു മെനു നോക്കുകയാണെന്നുമാണ് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഒപ്പം #itakemyfoodveryseriously, #missinmysamossa എന്നിങ്ങനെ ഹാഷ് ടാഗും. സമോസ കഴിക്കാനുള്ള താരത്തിന്റെ ഇഷ്ടം അറിയിക്കുന്നതാണ് ഹാഷ് ടാഗുകള്‍.
പത്ത് ലക്ഷത്തിലധികം ആളുകളാണ് താരത്തിന്റെ ചിത്രത്തിന് ലൈക്ക് നല്‍കിയിരിക്കുന്നത്. എനിക്കും വേണം എന്നാണ് ബോളിവുഡ് താരം പ്രീതി സിന്റ പോസ്റ്റിന് കമന്റ് നല്‍കിയിരിക്കുന്നത്. പിതാവായ രാകേഷ് റോഷനും, ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷറോഫ്, ഹുമ ഖുറേഷി തുടങ്ങിയവരും പോസ്റ്റിന് കമന്റുകള്‍ നല്‍കിയിട്ടുണ്ട്.
Content Highlights: Hrithik Roshan shared new pictures on Instagram and his fans can't believe the caption
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..