വിനോദയാത്രയ്ക്കിടെ കുടിക്കാവുന്ന പാനീയങ്ങൾ ഏതൊക്കെ? വിശദീകരിച്ച് ന്യൂട്രീഷനിസ്റ്റ്


ശരീരത്തിന് ബലം നല്‍കാന്‍ ഇളനീരിന് കഴിവുണ്ട്.

ഗ്രീൻ സ്മൂത്തി | Photo: Grihalakshmi

തിരക്കുകളില്‍ നിന്നും മാനസികസമ്മര്‍ദങ്ങളില്‍ നിന്നുമുള്ള ഇടവേളയെടുത്ത് വിനോദയാത്രയ്ക്ക് പോകുന്നവരാണ് മിക്കവരും. കുടുംബത്തിനൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ അല്ലെങ്കില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമോ ഉള്ള ആനന്ദനിമിഷങ്ങള്‍ ഏറെ വിലയേറിയതുമാണ്. യാത്രക്കിടെ ഒഴിവാക്കാനാവാത്ത ഒന്നാണ് ഭക്ഷണം. ദൂരയാത്ര ചെയ്യുമ്പോള്‍ മിക്കവരുടെയും സംശയമാണ് എന്ത് പാനീയം കുടിക്കുമെന്നുള്ളത്. നിര്‍ജലീകരണം ഒഴിവാക്കുന്നതിനും യാത്രസുഖകരമാക്കുന്നതിനും ആരോഗ്യപ്രദമായ പാനീയങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്. വിനോദയാത്രയ്ക്കിടെ കുടിക്കാന്‍ കഴിയുന്ന ആരോഗ്യപ്രദമായ പാനീയങ്ങള്‍ പരിചയപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ നമാമി അഗര്‍വാള്‍.

ഇളനീര്‍/തേങ്ങാവെള്ളം

പൊട്ടാസ്യത്തിന്റെ വലിയ സ്രോതസ്സാണ് ഇളനീര്‍. ഒപ്പം ധാരാളം ആന്റി ഓക്‌സിഡന്റുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന് ബലം നല്‍കാന്‍ ഇളനീരിന് കഴിവുണ്ട്. കൂടാതെ, ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും ഇത് സഹായിക്കും. ചര്‍മത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇളനീര്‍ ഏറെ നല്ലതാണ്.

ലൈം, മിന്റ് പാനീയം

വിനോദയാത്രയ്ക്കിടെ ഏത് പാനീയം കുടിക്കുമെന്ന് ആശങ്കയുള്ളവര്‍ക്ക് യാതൊരു സങ്കോചവും കൂടാതെ തിരഞ്ഞെടുക്കാന്‍ കഴിയുന്ന പാനീയമാണിതെന്ന് നമാമി പറഞ്ഞു. വിറ്റാമിന്‍ സി ഈ പാനീയത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിനൊപ്പം നിര്‍ജലീകരണം തടയുകയും ചെയ്യുന്നു.

സ്മൂത്തിയും ഹെര്‍ബല്‍ ടീയും

വിനോദയാത്രയ്ക്ക് പോകുമ്പോള്‍ ശീതളപാനീയങ്ങളും കഫീന്‍ അടങ്ങിയ പാനീയങ്ങളും നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് നമാമി പറഞ്ഞു. മദ്യമടങ്ങിയ പാനീയങ്ങള്‍ ആണെങ്കില്‍ സോഡയോ വെള്ളമോ ചേര്‍ക്കണമെന്നും ഒപ്പം പുതിന ഇലയും ഇഞ്ചിയും വെള്ളരിക്കയും നാരങ്ങയും ഒപ്പം കഴിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പഴങ്ങളും പച്ചക്കറികളും ചേര്‍ത്തുള്ള സ്മൂത്തി മറ്റൊരു പ്രധാനപ്പെട്ട പാനീയമാണ്. ഏറെ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതിന് പുറമെ ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു.


Content Highlights: healthier drinks,vacationing, Nutritionist Nmami Agarwal, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented