തണുപ്പുകാലത്ത് തൈര് തയ്യാറാക്കാന്‍ എളുപ്പവഴികൾ പരിചയപ്പെടാം


പ്രതീകാത്മക ചിത്രം | Photo: canva.com/

ആരോഗ്യം കാക്കുന്നതിന് തൈരിനുള്ള പ്രധാന്യം ഏറെയാണ്. മികച്ച പ്രൊബയോട്ടിക്ക് കൂടിയായ തൈര് ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന തൈരിന് ഗുണം കൂടുതലാണ്. എന്നാല്‍ തണുപ്പുകാലത്ത് വേനല്‍ക്കാലത്തെ അപേക്ഷിച്ച് തൈര് തയ്യാറാക്കുന്നത് അല്‍പം വിഷമം പിടിച്ച ജോലിയാണ്. പാല് ഉറചേര്‍ത്ത് ഏറെ നേരം വെച്ചിരുന്നാലും ഇത് സെറ്റാകാന്‍ ഏറെ നേരമെടുക്കും. തണുപ്പുകാലത്ത് എളുപ്പത്തില്‍ തൈര് തയ്യാറാക്കാനുള്ള വഴികള്‍ പരിചയപ്പെടാം.

സ്വല്‍പം ചൂടുള്ള പാല്‍ ഉപയോഗിക്കാം



സാധാരണ തിളപ്പിച്ചാറിയ പാലാണ് തൈര് ഉണ്ടാക്കുന്നതിന് ഉപയോഗിക്കാറ്. എന്നാല്‍, തണുപ്പുകാലത്ത് സ്വല്‍പം ചൂടുള്ള പാല്‍ ഉപയോഗിക്കാം. ചൂട് അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കാസറോളിനുള്ളില്‍ തൈര് തയ്യാറാക്കാം

വേനല്‍ക്കാലത്ത് ഏത് തരം പാത്രത്തിനുള്ളിലും തൈര് തയ്യാറാക്കാന്‍ കഴിയും. എന്നാല്‍, തണുപ്പുകാലത്ത് സ്ഥിതി നേരെ മറിച്ചാണ്. ഭക്ഷണത്തിന്റെ ചൂട് പോകാതെ ഇരിക്കാന്‍ സാധാരണ ഉപയോഗിക്കാറുള്ള കാസറോള്‍ മികച്ച മാര്‍ഗമാണ്. ഇതിനുള്ളില്‍ ഉറയും പാലും ചേര്‍ത്ത് സാധാരണ തയ്യാറാക്കുന്നത് പോലെ തൈര് തയ്യാറാക്കിയെടുക്കാം. ഉള്ളിലെ ചൂട് പുറമേക്ക് പോകാതെ ഈ പാത്രം കാക്കുന്നതാണ് തൈര് വേഗം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുന്നത്.

കൂടുതല്‍ ഉറ ചേര്‍ക്കാം

സാധാരണ ചേര്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉറ തൈര് തയ്യാറാക്കുന്നതിന് ചേര്‍ക്കാം. സാധാരണ ഒരു ടേബിള്‍ സ്പൂണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ പകരം രണ്ട് ടേബിള്‍ സ്പൂണ്‍ ചേര്‍ക്കാം.

നല്ല അടച്ച് ഉറപ്പുള്ള പാത്രം ഉപയോഗിക്കാം

പാലും ഉറയും ചേര്‍ത്ത് കഴിഞ്ഞാല്‍ പാത്രം നന്നായി അടച്ച് അധികം വെളിച്ചം കടക്കാത്ത സ്ഥലത്ത് സൂക്ഷിക്കാം. പാത്രം നന്നായി അടച്ച് മൈക്രോവേവിനുള്ളില്‍ സൂക്ഷിക്കുന്നതും എളുപ്പത്തില്‍ തൈര് തയ്യാറാക്കാന്‍ സഹായിക്കും.

ചൂടുവെള്ളത്തില്‍ സൂക്ഷിക്കാം

ഒരു കാസറോളില്‍ ചൂട് വെള്ളം എടുത്തശേഷം പാലും ഉറയും ചേര്‍ത്ത പാത്രം അതില്‍ ഇറക്കിവെക്കാം. കാസറോളും തൈര് തയ്യാറാക്കുന്ന പാത്രവും നന്നായി അടച്ചുവെക്കാന്‍ ശ്രദ്ധിക്കണം. വേഗത്തില്‍ തൈര് തയ്യാറാക്കാനുള്ള മാര്‍ഗമാണിത്.

Content Highlights: kitchen tips, how yo set curd in winter season, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented