പ്രതീകാത്മക ചിത്രം | Photo: Getty Images
ഇലവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികളില്‍ ആഹാരത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. എന്നാല്‍, ചീരയില, പുതിന, മല്ലിയില തുടങ്ങിയവ അധികദിവസം കേടുകൂടാതെ സൂക്ഷിക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാല്‍, കൃത്യമായി സൂക്ഷിച്ചാല്‍ ഇലവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികള്‍ ഒരാഴ്ചയോളം കേടുപാടുകളില്ലാതെ സൂക്ഷിക്കാം. അതിനുള്ള ചില എളുപ്പമാര്‍ഗങ്ങള്‍ പരിചയപ്പെടാം.
നന്നായി കഴുകിയെടുക്കാം
ഇലവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികള്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുകയാണെങ്കില്‍ അവ തണുത്തവെള്ളത്തില്‍ നല്ലതുപോലെ കഴുകിയെടുക്കാം. ഒരുപാത്രമെടുത്ത് അതില്‍ വെള്ളം നിറച്ചശേഷം പച്ചക്കറി ഈ വെള്ളത്തില്‍ കുറച്ചുസമയം മുക്കിവയ്ക്കാം. ശേഷം അത് വെള്ളത്തില്‍നിന്നെടുത്ത് അതിലെ ഇലകള്‍ വേര്‍പ്പെടുത്തി പേപ്പര്‍ ടൗവ്വല്‍ ഉപയോഗിച്ച് ഉണക്കിയെടുക്കാം. ഇലകളിലെ ജലാംശം നന്നായി നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്തണം. ജലാംശം തങ്ങി നില്‍ക്കുന്നത് ഇലകളുടെ ആയുസ്സ് കുറയ്ക്കും.
സ്റ്റോറേജ്
രണ്ട് തരത്തില്‍ ഇലവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികള്‍ നമുക്ക് സൂക്ഷിച്ചുവയ്ക്കാം. ഫിഡ്ജില്‍ സ്ഥലം കുറവാണെങ്കില്‍ പേപ്പര്‍ ടൗവ്വലില്‍ അവ എടുത്ത് വായുകടക്കാത്തവിധം നന്നായി ചുരുട്ടിയെടുക്കുക. ആവശ്യമുള്ളപ്പോള്‍ മാത്രം തുറന്ന് അവ എടുക്ക് കറികള്‍ തയ്യാറാക്കാവുന്നതാണ്. ഫ്രിഡ്ജില്‍ ആവശ്യത്തിന് സ്ഥലമുണ്ടെങ്കില്‍ വായുകടക്കാത്ത ഒരു പാത്രമെടുത്ത് പേപ്പര്‍ ടൗവ്വര്‍ വിരിച്ചശേഷം പച്ചക്കറി അതിനു മുകളില്‍ വയ്ക്കാം. ശേഷം ഇതിനു മുകളിലായും ഒരു പേപ്പര്‍ ടൗവ്വല്‍ ഇടാം. ശേഷം നന്നായി അടച്ച് ഫ്രിഡ്ജില്‍ വയ്ക്കാം.
ചീഞ്ഞ ഇലകള്‍ മാറ്റാം
കടയില്‍ നിന്ന് വാങ്ങി വരുമ്പോഴേ ചില ഇലകളെങ്കിലും വാടിയതോ ചീഞ്ഞതോ ആയിരിക്കും. അവ അതുപോലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിന് പകരം വാടിയതും ചീഞ്ഞതുമായ ഇലകള്‍ മുഴുവനും മാറ്റാം. ശേഷം നല്ല ഇലകള്‍ മാത്രമെടുത്ത് കഴുകി ഉണങ്ങിയശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
Content Highlights: kitchen tips, store your green vegetables, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..