കൊറോണക്കാലമാണ്, ലോക്ക് ഡൗണാണ്, പുറത്തധികം പോയി ഇഷ്ടമുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങാനാവില്ല. വീട്ടിലുള്ള നിത്യോപയോഗ സാധനങ്ങള്‍ കൈ അയച്ച് ചെലവാക്കാനും ആവില്ല. അല്‍പം ചെലവ് ചുരുക്കി ജീവിക്കാന്‍ പഠിക്കേണ്ട കാലമാണിത്. ഈ ടിപ്പുകള്‍ പരീക്ഷിച്ചാലോ
കിച്ചണ്‍ ക്ലീനിങ് സാധനങ്ങളുടെ ഉപയോഗം കുറയ്ക്കാം
1. അടി കരിഞ്ഞുപിടിച്ച പാനും പാത്രങ്ങളും അല്‍പനേരം ചൂടുവെള്ളത്തില്‍ മുക്കി വക്കാം. അധികം സോപ്പ് ചെലവാക്കാതെ ഇവ കഴുകി എടുക്കാം.
2. സോപ്പ് ലായനിയാണെങ്കില്‍ 1:4 അനുപാതത്തില്‍ സ്‌പ്രേയാക്കി ഉപയോഗിക്കാം. ഇത് ഗ്ലാസും ജനാലകളുമൊക്കെ തുടയ്ക്കാന്‍ ഉപയോഗിക്കാം.
3. പച്ചക്കറികള്‍ വൃത്തിയാക്കുമ്പോള്‍ കിച്ചണ്‍സ്ലാബില്‍ ന്യൂസ്‌പേപ്പര്‍ വിരിക്കുകയോ അല്ലെങ്കില്‍ മുറത്തിലോ വച്ച് വൃത്തിയാക്കാം. അതുപോലെ ചായ കുടിച്ചുകഴിഞ്ഞാല്‍ ടീബാഗ് സോസ്പാനില്‍ ഇടുന്നത് ഒഴിവാക്കാം.
ഭക്ഷണം പാഴാക്കല്ലേ
1. ഒരു നേരം തന്നെ കൂടുതല്‍ ഭക്ഷണം ഉണ്ടാക്കാം. ചോറ്, ചപ്പാത്തി, കറികള്‍... ഇവയൊക്കെ രണ്ട് നേരത്തേയ്ക്കുള്ളത് വച്ചാല്‍ ജോലിയും സമയവും ലാഭിക്കാം. പ്രത്യേകിച്ചും നിങ്ങള്‍ വര്‍ക്ക് അറ്റ് ഹോം ആണെങ്കില്‍.
2. കൂടുതലുള്ള ഭക്ഷണത്തെ വേറെ രൂപത്തിലാക്കാം. മിച്ചമുള്ള പച്ചക്കറികള്‍ അല്‍പം ഓയിലില്‍ ഒന്ന് ഫ്രൈ ചെ്‌യ്ത് അതിനൊപ്പം ബാക്കി വന്ന ചോറും ചേര്‍ത്താല്‍ സുപ്പര്‍ ഡിഷായി.
3. പരിപ്പ്കറിയോ പച്ചക്കറികളോ മിച്ചം വന്നെങ്കില്‍ അവ നന്നായി ഫ്രൈ ചെയ്ത് ബ്രഡിനുള്ളിലാക്കിക്കോളൂ. സാന്‍ഡ്‌വിച്ച് റെഡി.
സാധനങ്ങള്‍ വാങ്ങുമ്പോള്‍
1. അരിപ്പടി, ആട്ട, അരി, പഞ്ചസാര, ഉപ്പ്, സവാള, ഉരുളക്കിഴങ്ങ്, പായ്ക്കറ്റില്‍ കിട്ടുന്ന കടല, പയര്‍... ഇത്രയും മതി തല്‍ക്കാലം ജീവിക്കാന്‍ . ഇവ മറക്കാതെ വാങ്ങാം. സാധാരണയായി വീട്ടില്‍ വാങ്ങുന്ന എന്തെങ്കിലും ഭക്ഷ്യവിഭവം ഉണ്ടെങ്കില്‍ അതും വാങ്ങാം. ബ്രെഡ്, മാഗി പോലെ...
2. ഒരുപാട് സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍കാലം കഴിക്കാവുന്ന ഹെല്‍ത്തിയായ കുറച്ച് സാധനങ്ങള്‍ വാങ്ങാം.
3. സമയമെടുത്ത് പാകം ചെയ്യേണ്ട വിഭവങ്ങള്‍ ഒഴിവാക്കാം. അതുപോലെ ഇന്‍ഗ്രേഡിയന്റ്‌സ് കൂടുതല്‍ ചേര്‍ക്കേണ്ടവയും. ചോറ്, ഒരു കറി എന്നിങ്ങനെ ചുരുക്കാം. വര്‍ക്ക് അറ്റ് ഹോം ആണെങ്കില്‍ മാഗി കൂടി കരുതാം. ഓഫീസ് വര്‍ക്കിനൊപ്പം വീട്ടുജോലിയുടെ ഭാരം കൂടി വേണ്ടല്ലോ.
Content Highlights: How to stock up your kitchen during coronavirus lockdown