ലളിതമായ ഭക്ഷണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ഒന്നാണ് ബ്രെഡ്. എന്നാല്‍ ഇന്ന് ചുറ്റും ലഭിക്കുന്ന ബ്രെഡുകളെല്ലാം നല്ലതാണോ എന്നത് സംശയകരമാണ്. എങ്ങനെ നല്ല ബ്രെഡ് തിരഞ്ഞെടുക്കാമെന്ന് വിശദികരിക്കുകയാണ് ന്യുട്രിഷനലിസ്റ്റായ മുന്‍മുന്‍ ഗനേരിവാള്‍. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആരോഗ്യകരമായ ബ്രെഡ് തിരഞ്ഞെടുക്കാനുള്ള എളുപ്പത്തിലുള്ള നിയമം ;മാവ്, ഉപ്പ്, യീസ്റ്റ്, വെള്ളം ഇവ കൊണ്ട് മാത്രം തയ്യാറാക്കുന്ന ബ്രെഡ് തിരഞ്ഞെടുക്കാം.

ഇനി ഇത്തരത്തിലുള്ള ബ്രെഡ് എവിടെ നിന്ന് കണ്ടെത്താം എന്നതാണ് അടുത്ത ചോദ്യം. വലിയ ഇടങ്ങളില്‍ നിന്ന് ലഭിക്കുന്ന പാക്കറ്റുകള്‍ ശ്രദ്ധിച്ചാല്‍ നിരവധി സാധനങ്ങള്‍ ചേര്‍ക്കുന്നതായി കാണാം. അതിനാല്‍ തന്നെ നാട്ടിന്‍ പുറത്തെ സാധാരണ കടകളില്‍ നിന്ന് ലഭിക്കുന്ന ഉത്പനത്തെ ആശ്രയിക്കാം. നിങ്ങള്‍ക്ക് പരിചയമുള്ള ബ്രെഡ് നിര്‍മ്മാണ സ്ഥലത്ത് നിന്ന് വാങ്ങുന്നതും ഉചിതമാണ്. മുന്‍മുന്‍ പറയുന്നു

ഇതോടൊപ്പം ഗോവയില്‍ ലഭിക്കുന്ന പോയി ബ്രെഡിന്റെ വീഡിയോയും നല്‍കിയിട്ടുണ്ട്. 

Content Highlights: How to select good bread