സവോള
വീട്ടിലേക്ക് സവാള വാങ്ങിവെക്കുമ്പോള്‍ പലരും നേരിടുന്ന പ്രശ്നമാണ് അത് മുളച്ചുപോകുന്നത്. വില കുറവ് കണ്ടും അധികം സവാള വാങ്ങിവെച്ചാല്‍ ഈ പ്രശ്നം നേരിടേണ്ടിവരും. ചിലപ്പോള്‍ അത് പാചകത്തിന് ഉപയോഗിക്കാനും മടിക്കുന്നവരുണ്ട്.
എങ്കിലും ഇങ്ങനെ സവാളയില്‍ മുള പൊട്ടാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് പലര്‍ക്കുമറിയില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിനൊരു പരിഹാരം കാണാം
ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കാം.
സവാള വാങ്ങി കഴിഞ്ഞാല്‍ മിക്കപ്പോഴും അതിന്റെ സ്ഥാനം ഉരുളക്കിഴങ്ങിന്റെ കൂടെയായിരിക്കും. അത് ഇടകലര്‍ത്തിയിടുന്നത് മിക്ക വീടുകളിലേയും പതിവാണ്. അല്ലെങ്കില്‍ വെളുത്തുള്ളിയും ചെറിയ ഉള്ളിയും സവാളയുമെല്ലാം ഒരുമിച്ചായിരിക്കും കലര്‍ത്തിയിടുന്നത്.
എന്നാല്‍ ഇത്തരത്തില്‍ ഉരുളക്കിഴങ്ങിന്റെ കൂടെ ഇടുന്നതും വെളുത്തുള്ളിയുടെ കൂടെ ഇടുന്നതും സവാള വേഗത്തില്‍ മുളയ്ക്കാന്‍ കാരണമാകും. ഇത്തരം പച്ചക്കറികളില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ സവാള വേഗത്തില്‍ മുളയ്ക്കുന്നതിന് ഇത് ഒരു കാരണമാകും. അതിനാല്‍, സവാള സൂക്ഷിക്കുമ്പോള്‍ മാറ്റി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം,
സവാള സൂക്ഷിക്കുന്ന സ്ഥലത്ത് ഈര്‍പ്പം ഉണ്ടാവാനും പാടില്ല. നനവ് തട്ടുന്നത് സവാള വേഗത്തില്‍ മുളയ്ക്കുന്നതിന് ഒരു കാരണമാകും. അതിനാല്‍, വെള്ളം വീഴുന്ന സ്ഥലത്തോ പരിസരത്തോ ഇവ സൂക്ഷിക്കരുത്. ഈര്‍പ്പമില്ലാത്ത ഉണങ്ങിയ സ്ഥലത്ത് വേണം ഇത് സൂക്ഷിക്കാന്‍.നല്ലപോലെ പ്രകാശം കടക്കുന്നതും അതുപോലെ തന്നെ തുറസായ സ്ഥലത്തും സവാള സൂക്ഷിക്കണം. ഇത് മുള വരുന്നതിനെ തടയും.
സവാള നല്ല ജ്യൂട്ട് ബാഗിലോ തുണിയുടെ സഞ്ചിയിലോ സൂക്ഷിക്കുന്നതും നല്ലതാണ്. ഇങ്ങനെ സവാള സൂക്ഷിക്കുകയാണെങ്കില്‍ ഇത് വേഗത്തില്‍ ചീത്തയാകാതിരിക്കാന്‍ സഹായിക്കും. ചാക്ക് നിലത്ത് വിരിച്ച് അതിന്റെ മുകളില്‍ സവാള നിരത്തി വെക്കുന്നതും നല്ലതാണ്.സവാള ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും നല്ലതല്ല. ഇത്തരത്തില്‍ സവാള സൂക്ഷിക്കുമ്പോള്‍ വേഗത്തില്‍ കേടായിപ്പോകും.
Content Highlights: onion, sprouting ,food,kitchen tips


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..