വീട്ടിലെങ്ങനെ അടിപൊളി മോക്ക ഉണ്ടാക്കാം?; റെസിപ്പി വീഡിയോ പങ്കുവെച്ച് സാറാ തെണ്ടുല്‍ക്കര്‍


കാപ്പി പ്രേമികളെല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് മോക്ക.

സാറ തെണ്ടുൽക്കർ | Photo: Instagram

വ്യത്യസ്തമായ പാചക വീഡിയോകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കല്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഈയടുത്ത് തനത് മഹാരാഷ്ട്ര വിഭവമായ മിസല്‍പാവ് കഴിക്കുന്ന ചിത്രവും സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ കഫെ സ്റ്റൈലില്‍ കാപ്പി വിഭവമായ മോക്ക തയ്യാര്‍ ചെയ്‌തെടുക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സച്ചിന്റെ മകള്‍ സാറാ തെണ്ടുല്‍ക്കര്‍. ഇന്‍സ്റ്റഗ്രാം റീല്‍ ആയാണ് വീഡിയോ സാറ ഷെയര്‍ ചെയ്തിരിക്കുന്നത്. കാപ്പി പ്രേമികളെല്ലാം ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് മോക്ക. വീട്ടില്‍ എങ്ങനെ കഫേ സ്റ്റൈല്‍ മോക്ക തയാറാക്കാം എന്നാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.
ക്രീം പരുവത്തിലുള്ള ചോക്ക്‌ലേറ്റ് ഒരു കപ്പിലേക്ക് എടുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ഇതിലേക്ക് കാപ്പി ഒഴിക്കുന്നു. ഫോം മില്‍ക്ക് ഇതിനുമുകളിലേക്ക് ചേര്‍ക്കും. ഇതിനുമുകളിലേക്ക് സ്വല്‍പ്പം ചോക്ലേറ്റ് പൊടി കൂടി ചേര്‍ത്തു കഴിയുമ്പോള്‍ അടിപൊളി മോക്ക തയ്യാറായി.

മോക്ക തയ്യാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങള്‍
കോക്കോ പൗഡര്‍ -രണ്ട് ടീസ്പൂണ്‍
കാപ്പി പൊടി-മുക്കാല്‍ കപ്പ്
പഞ്ചസാര-രണ്ട് ടീസ്പൂണ്‍
പാല് - ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പിലേക്ക് കാപ്പി, കോക്കോ പൗഡര്‍, പഞ്ചസാര എന്നിവ എടുക്കുക. ഇതിലേക്ക് 3 ടേബിള്‍ സ്പൂണ്‍ ചൂടുവെള്ളം ഒഴിക്കുക. ഇത് തന്നായി കൂടിച്ചേരുന്നത് വരെ ഇളക്കി ചേര്‍ക്കുക. പാല്‍ തിളപ്പിച്ചശേഷം ഈ കൂട്ടിലേക്ക് ചേര്‍ക്കുക. മുകളില്‍ സ്വല്‍പം കോക്കോ പൗഡര്‍ വിതറാം. മോച്ച തയ്യാര്‍.
പതരൂപത്തിലായ പാല്‍ ചേര്‍ക്കണമെന്നുണ്ടെങ്കില്‍ ചെറുതീയില്‍വെച്ച് പാല്‍ ചൂടാക്കിയെടുക്കുക. ചൂട് നില്‍ക്കുന്ന ഒരു ഫ്‌ളാസ്‌കില്‍ ഈ പാല്‍ ഒഴിക്കുക. ഫ്‌ളാസ്‌കിന്റെ അടപ്പ് നന്നായി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അതിനുശേഷം ഒരു മിനിറ്റ് നേരം ഈ പാല്‍ ഫ്‌ളാസ്‌കില്‍ ഇട്ട് കുലുക്കിയെടുക്കുക. ഈ പാല്‍ നേരത്തെ തയ്യാറാക്കിയ മോക്ക കൂട്ടിലേക്ക് ഗ്ലാസിന്റെ ഒരു വശത്തുകൂടെ പതിയെ ഒഴിക്കാം. പത മുകളില്‍ അടിയും. മുകളില്‍ കോക്കോ പൗഡര്‍ വിതറി കുടിക്കാം.
Content highlights: Mocha recipe by sara Tendulkar, Mocha recipe, Insta Reel

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented