കൈതച്ചക്ക മുറിക്കാം വെറും കയ്യാൽ, വൈറലായി വീഡിയോ


ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ മുറിച്ചെടുത്ത കഴിക്കുന്നതാണ് വീഡിയോയിലുള്ളത്.

വീഡിയോയിൽ നിന്ന് | Photo: facebook.com|watch|johnnonnyofficial|

ഴമായും ജ്യൂസായും പച്ചടിയായുമൊക്കെ പൈനാപ്പിൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. സം​ഗതി ഇങ്ങനെയാണെങ്കിലും പൈനാപ്പിൾ തൊലി കളഞ്ഞ് വൃത്തിയാക്കുന്നത് വലിയൊരു പണി തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് എളുപ്പത്തിൽ പൈനാപ്പിൾ മുറിച്ചു കഴിക്കുന്നൊരു വീഡിയോ ആണ്. അതും വെറും കയ്യോടെ.

ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ മുറിച്ചെടുത്ത കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രശസ്ത ​ഗായകൻ ജോൺ നോനിയാണ് അതിവിദ​ഗ്ധമായി പൈനാപ്പിൾ കഷ്ണമാക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോണും സുഹൃത്തുമാണ് വീഡിയോയിലുള്ളത്. സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ജോൺ വെറും കൈ കൊണ്ട് പൈനാപ്പിൾ കഷ്ണമാക്കുന്നത്.

പൈനാപ്പിൾ ജോണിയുടെ കയ്യിൽ കൊടുക്കുന്ന സുഹൃത്ത് വെറുംകൈ കൊണ്ട് അതു മുറിച്ചെടുക്കേണ്ടത് എങ്ങനെയെന്നു പറയുകയാണ്. അതിനായി പൈനാപ്പിളിനു മുകളിലെ ഇലഭാ​ഗം നീക്കം ചെയ്ത് കുത്തനെ പിടിച്ച് നിലത്തുവച്ച് ഇടിക്കുന്നു. ശേഷം ഇത് നിലത്തുവച്ച് ഉരുട്ടുന്നു. വീണ്ടും മുമ്പത്തേതു പോലെ വട്ടത്തിൽ തിരിച്ച് നിലത്ത് ഇടിക്കുക. ഇനി പൈനാപ്പിളിന്റെ പുറംതോടിൽ നിന്ന് നലിക്കുമ്പോൾ ചെറിയ കഷ്ണങ്ങളായി കയ്യിൽ വരുന്നതും കാണാം.

മൂന്നുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഞൊടിയിടയിലാണ് വൈറലായത്. ഇത്രനാൾ വെറുതെ കത്തിയും മറ്റും ഉപയോ​ഗിച്ച് കഷ്ടപ്പെട്ടുവെന്നും തെറ്റായാണ് നമ്മളെല്ലാം കൈതച്ചക്ക മുറിച്ചു ശീലിച്ചതെന്നുമൊക്കെ പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്.

Content Highlights: How To Open Pineapple Using Bare Hands

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented