മൃദുവായ ചപ്പാത്തി എളുപ്പത്തില്‍ തയ്യാറാക്കാം; ടിപ്‌സുമായി ഷെഫ്


1 min read
Read later
Print
Share

ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം കാത്തിരിക്കുക.

പ്രതീകാത്മക ചിത്രം | Photo: canva.com/

ഇന്ന് മിക്കവീടുകളിലും ഒഴിവാക്കാന്‍ പറ്റാത്ത വിഭവമായി ചപ്പാത്തി മാറിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ് തീരെ കുറഞ്ഞ, പ്രോട്ടീന്‍ അടങ്ങിയ ആരോഗ്യപ്രദമായ ആഹാരമാണിത്. എന്നാല്‍, നല്ല വട്ടത്തിലുള്ള, മൃദുവായ ചപ്പാത്തി കുഴച്ചുണ്ടാക്കുക എന്നത് മിക്കവര്‍ക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിന് ടിപ്‌സ് പങ്കുവെച്ചിരിക്കുകയാണ് പ്രശസ്ത ഷെഫായ പങ്കജ് ബദൗരിയ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവര്‍ എളുപ്പത്തില്‍, മൃദുവായ ചപ്പാത്തി തയ്യാറാക്കുന്ന രീതി പരിചയപ്പെടുത്തിയിരിക്കുന്നത്.

1. ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിന് മുമ്പായി പൊടിയില്‍ എണ്ണയും ഉപ്പും ചേര്‍ക്കുക.
2. മാവ് കുഴയ്ക്കുന്നതിന് പച്ചവെള്ളം ഉപയോഗിക്കുന്നതിന് പകരം ചെറിയ ചൂട് വെള്ളം ഉപയോഗിക്കുക.
3. ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം കാത്തിരിക്കുക
4. 15 മിനിറ്റിന് ശേഷം ഒരു മിനിറ്റോളം മാവ് ഒന്നുകൂടി കുഴയ്ക്കുക.
5. ചപ്പാത്തി എപ്പോഴും മീഡിയം ഫ്‌ളെയിമില്‍ പാകം ചെയ്‌തെടുക്കുക.

ബലൂണ്‍ പോലെ വീര്‍ത്തുവരുന്ന മൃദുവായ ചപ്പാത്തി തയ്യാറാക്കുന്നതിന് ഈ എളുപ്പവഴികള്‍ പരിചയപ്പെടാം എന്ന ക്യാപ്ഷനോടെയാണ് പങ്കജ് ബദൗരിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


Content Highlights: kitchen tips, cooking tips, food, making soft chapati

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

1 min

'ഇത് ജങ്ക് ഫുഡ്', ഫ്രഞ്ച് ഫ്രൈസ് തിരികെ നല്‍കി പെണ്‍കുഞ്ഞ് ; വൈറലായി വീഡിയോ

Sep 23, 2023


.

1 min

വിഷാദവും ഉറക്കമില്ലായ്മയും നേരിടാൻ റാഗി ; അറിഞ്ഞിരിക്കാം ഗുണങ്ങൾ

Sep 24, 2023


carrot

1 min

 തലമുടി തഴച്ചു വളരാന്‍ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

Sep 22, 2023


Most Commented