photo:instagram.com/spoonuniversity/
ഇന്റര്‍നെറ്റില്‍ ഓരോ ദിവസവും വ്യത്യസ്തമായ വീഡിയോകൾ വൈറലാകാറുണ്ട്. ഭക്ഷണത്തെക്കുറിച്ചുള്ള വീഡിയോ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആളുകൾ തന്നെയുണ്ട്. വ്യത്യസ്തമായ പാചകവിധികളും വിഭവങ്ങളുമെല്ലാം ഇത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.
ഇപ്പോഴിതാ ട്രെന്‍ഡിങ്ങില്‍ മുന്‍ നിരയിലുള്ള വീഡിയോയാണ് 'ഭക്ഷ്യയോഗ്യമായ മെഴുകുതിരി'കളുടേക്. മെഴുകുതിരികള്‍ തിന്നാനോ എന്ന് അതിശയിക്കാന്‍ വരട്ടെ. ഈ മെഴുകുതിരികള്‍ ഉണ്ടാക്കിയിരിക്കുന്നത് ബട്ടറുപയോഗിച്ചാണ്. വെളിച്ചത്തിനായി കത്തിച്ചുവെയ്ക്കുകയും അതേസമയം കഴിയ്ക്കുകയും ചെയ്യാം.
ബട്ടര്‍ മെഴുകുതിരികള്‍ കത്തിച്ച് വെച്ച് അത്താഴമേശ നിങ്ങള്‍ക്ക് അലങ്കരിക്കാം. വെണ്ണയുടെ കട്ടയിലാണ് തിരി കത്തിച്ചുവെച്ചിരിക്കുന്നത്. ഇത് വീട്ടിലുണ്ടാക്കാനും എളുപ്പമാണ്. യാഥാര്‍ത്ഥ മെഴുകുതിരിയായി തോന്നിക്കുന്നതാണ് ഈ മെഴുകുതിരിയും.
കേക്കിലും ഭക്ഷണസാധനങ്ങളിലും ധൈര്യമായി ഈ മെഴുകുതിരികള്‍ വെയ്ക്കാം. വേണമെങ്കില്‍ കഴിയ്ക്കുകയും ചെയ്യാം. ഒരു കപ്പിലേയ്ക്ക് വെണ്ണ ഉരുക്കിയൊഴിക്കാം. തിരിയ്ക്കായുള്ള നൂലും അതിലിടണം. വേണമെങ്കില്‍ വെളുത്തുള്ളിയുടെ ഫ്‌ളേവറും ചേര്‍ത്തുകൊടുക്കാം.
വെളുത്തുള്ളിയില്ലാതെയും ഇതുണ്ടാക്കാവുന്നതാണ്. പിന്നീട് ഇത് ഫ്രിഡ്ജില്‍ വെച്ചു തണുപ്പിക്കണം. കപ്പ് പുറത്തെടുത്ത് തലകീഴായിപ്പിടിച്ചാല്‍ തയ്യാറായ ബട്ടര്‍ മെഴുകുതിരികള്‍ ലഭിക്കും. തിരി നേരെയാക്കി ബട്ടര്‍ മെഴുകുതിരി തെളിയിക്കുകയും ചെയ്യാം.
Content Highlights: Butter Candle ,edible candle,food,cake,light,butter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..