പ്രതീകാത്മക ചിത്രം | Photo: Mathrubhumi (Photo: Dinesh)
നമ്മുടെ പ്രഭാതഭക്ഷണത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പൂരി. പച്ചക്കറി കൊണ്ടുള്ള കറികള്‍ക്കൊപ്പവും നോണ്‍ വെജ് കറികള്‍ക്കൊപ്പവും പൂരി കഴിക്കാന്‍ കഴിയുമെന്നതും ഇതിനെ പ്രിയപ്പെട്ടതാക്കുന്നു. എന്നാല്‍, എണ്ണയിലിടുമ്പോള്‍ പൊങ്ങിവരാത്ത, കട്ടികൂടിയ പൂരി പാചകം ചെയ്യുന്നവരുടെ പേടി സ്വപ്‌നമാണ്. ഇതിന് പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയാണ് പ്രമുഖ ഷെഫായ കുനാല്‍ കപൂര്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് മൃദുവായ പൂരി തയ്യാറാക്കുന്നതിനുള്ള പൊടിക്കൈകള്‍ അദ്ദേഹം പരിചയപ്പെടുത്തുന്നത്.
1. ഉള്ളില്‍ കൂട്ട് നിറച്ചുള്ള പൂരിയാണ് തയ്യാറാക്കുന്നതെങ്കില്‍ ഒരേ വലിപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി ഗോതമ്പ് മാവും ഉള്ളില്‍ നിറയ്ക്കുന്ന കൂട്ടും മാറ്റുക. ഗോതമ്പ് മാവിന്റെ ഉരുളകളേക്കാള്‍ ചെറുതായിരിക്കണം ഉള്ളില്‍ നിറയ്ക്കുന്ന കൂട്ടിന്റെ ഉരുള. ഗോതമ്പ് മാവിന്റെ ഉരുളയില്‍ ചെറിയൊരു കുഴിയുണ്ടാക്കി ഇതിലേക്ക് കൂട്ടിന്റെ ഉരുള ഇറക്കി വെക്കുക. ശേഷം നന്നായി ഇത് ഉരുട്ടിയെടുക്കുക. പുറമെ യാതൊരുവിധത്തിലുമുള്ള പൊട്ടലുകള്‍ ഇല്ലാതെ വേണം ഇത് തയ്യാറാക്കാന്‍. അല്ലെങ്കില്‍ എണ്ണയിലിട്ട് പൊരിച്ചെടുക്കുമ്പോള്‍ ഉള്ളിലെ കൂട്ട് പുറത്തേക്ക് വരാനുള്ള സാധ്യതയുണ്ട്.
2. പൂരിയുടെ മാവ് തയ്യാറാക്കുമ്പോള്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഗോതമ്പ് പൊടി തന്നെ ഉപയോഗിക്കരുതെന്ന് പറയുകയാണ് കുനാല്‍ കപൂര്‍. പകരം എണ്ണ ഉപയോഗിക്കണം. പൊടി ഉപയോഗിക്കുമ്പോള്‍ അത് എണ്ണയുടെ അടിയില്‍ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ഇത് പൂരിയുടെ രുചി നഷ്ടപ്പെടാന്‍ ഇടയാക്കും.
3. പൂരിയുണ്ടാക്കുമ്പോള്‍, വെള്ളം അധികമായി പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ചപ്പാത്തി മാവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറച്ചുകൂടി കട്ടികൂടിയ മാവാണ് പൂരിക്ക് വേണ്ടത്. വേഗത്തില്‍ നന്നായി പൊന്തി വരാന്‍ ഇത് സഹായിക്കും.
4. എണ്ണ നന്നായി ചൂടായ ശേഷം മാത്രമെ പൂരി ഉണ്ടാക്കാന്‍ പാടുള്ളൂ. പൂരി കൂടുതല്‍ എണ്ണ കുടിക്കാതിരിക്കാന്‍ ഇത് സഹായിക്കും. എണ്ണ നന്നായി ചൂടായോ എന്നറിയാന്‍ ചെറിയൊരു കഷ്ണം മാവെടുത്ത് എണ്ണയിലിടുക. നന്നായി ചൂടായ എണ്ണയാണെങ്കില്‍ അത് വേഗം എണ്ണക്ക് മുകളിലേക്ക് പൊങ്ങി വരും.
5. എണ്ണയിലേക്ക് പൂരി ഇടുമ്പോള്‍ നേരെ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക. പതിയെ ചെരിച്ച് ഇടുന്നതാണ് നല്ലത്. അല്ലെങ്കില്‍ എണ്ണ പുറത്തേക്ക് തെറിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് അപകടവുമാണ്. പതിയെ, ചെരിച്ച് ഇട്ടശേഷം തവി കൊണ്ട് എല്ലാ ഭാഗങ്ങളിലേക്കും എണ്ണ എത്തിക്കുന്നതാണ് നല്ലത്.
Content Highlights: soft poori, chef kunal kapoor, kitchen tips, food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..