വായിലിട്ടാന്‍ അലിഞ്ഞുപോകുന്ന സോൻ പപ്പടി തയ്യാറാക്കുന്നത് ഇങ്ങനെയാണ് ; വൈറല്‍ വീഡിയോ കാണാം


വീഡിയോ കണ്ടാല്‍ പലഹാര കൊതിയന്മാരുടെ വായില്‍ വെള്ളമൂറും ഉറപ്പ്.

വീ‍ഡിയോയിൽനിന്ന്

നേര്‍ത്ത നൂലുപോലുള്ള, വായിലിട്ടാന്‍ അലിഞ്ഞുപോകുന്ന, മധുരം കിനിയുന്ന സോൻ പപ്പടിയുടെ ആരാധകരല്ലാത്തവര്‍ ആരാണുള്ളത്. ഇന്ത്യയിലെല്ലായിടത്തും ഒരുപോലെ ലഭ്യമായ ഈ മധുരപലഹാരം തയ്യാറാക്കുന്ന വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. ഒരുപാട് സമയമെടുത്ത് നാലുപേര്‍ ചേര്‍ന്നാണ് ഈ സ്വാദിഷ്ടമായ പലഹാരം തയ്യാറാക്കുന്നത്. വീഡിയോ കണ്ടാല്‍ പലഹാര കൊതിയന്മാരുടെ വായില്‍ വെള്ളമൂറും ഉറപ്പ്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണങ്ങളെ പറ്റിയും അവ തയ്യാറാക്കുന്നതിനെത്തുറിച്ചും വിവരിക്കുന്ന ഇന്ത്യ ഈറ്റ്‌സ് മാനിയ എന്ന വ്‌ളോഗിലാണ് സോൻ പപ്പടി തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗുജറാത്തിലെ മെഗാ കിച്ചന്‍ ഫാക്ടറിയാണ് സ്ഥലം. വീഡിയോ യൂട്യൂബില്‍ പങ്കുവെച്ച് ഒരാഴ്ചയ്ക്കുള്ളില്‍ 6.7 കോടി പേരാണ് കണ്ടത്.

നാലുകിലോ സോൻ പപ്പടി നാലുപേര്‍ ചേര്‍ന്നാണ് തയ്യാറാക്കുന്നത്. മെഷീനില്‍ പഞ്ചസാര സിറപ്പ് തയ്യാറാക്കുന്നതാണ് ആദ്യപടി. അതിനുശേഷം ഇത് തണുക്കാന്‍ വെക്കും. തുടര്‍ന്ന് നാലുപേര്‍ ചേര്‍ന്ന് തണുത്ത സിറപ്പിനെ നന്നായി കുഴച്ച് വലിയൊരു റബ്ബര്‍ ബാന്‍ഡ് രൂപത്തിലാക്കും. കടലമാവും ഉണങ്ങിയ പഴങ്ങളും നെയ്യും ചേര്‍ത്ത മിശിത്രം ചേര്‍ത്തു കൊടുക്കും. ഇത് വീണ്ടും നന്നായി കുഴച്ച് ചേര്‍ക്കും. മിശ്രിതം നൂലുപോലെ, നേര്‍ത്തു വരുന്നതുവരെ ഈ പ്രക്രിയ തുടരും. അതിനുശേഷം മുകളില്‍ ഉണങ്ങിയ പഴങ്ങള്‍ നിരത്തിയശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കും. തുടര്‍ന്ന് പാക്കറ്റുകളിലാക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കുന്നാണ് വീഡിയോയില്‍ ഉള്ളത്.

Content highlights: how to make soan papdi viral video shows painstaking process

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented