തിരക്കേറിയ ഈ ലോകത്ത് കുടവയറും പൊണ്ണത്തടിയും നമ്മളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. വ്യായാമം ചെയ്യാനായി നേരം കിട്ടാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും എന്നാല്‍ ഭക്ഷണത്തില്‍ അല്‍പ്പം ശ്രദ്ധ നല്‍കിയാല്‍ ഇതില്‍ നിന്ന് പരിഹാരം ലഭിക്കും. ഈ വേനല്‍ കാലത്ത് ചൂടിനെ അതിജീവിക്കാനും അതോടൊപ്പം കുടവയര്‍ കുറയ്ക്കാനും സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

പയറുവര്‍ഗങ്ങള്‍

പ്രോട്ടീനിന്റെയും ഫൈബറിന്റെയും കലവറയാണ് പയര്‍ വര്‍ഗങ്ങള്‍. കുടവയര്‍ കുറയ്ക്കാനും കാലറി കുറച്ചു മാത്രം അകത്താക്കാനും ബീന്‍സ്, ചെറുപയര്‍, വന്‍പയര്‍ തുടങ്ങിയവ സഹായിക്കും. ഭക്ഷണത്തില്‍ സ്ഥിരമായി പയറു വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.

കാപ്‌സിക്കം

കൊഴുപ്പിനെ കത്തിച്ച് കളയാനും അമിത വിശപ്പ് ഇല്ലാതാക്കാനും കാപ്‌സിക്കത്തില്‍ അടങ്ങിയിരിക്കുന്ന കാപ്‌സയിന്‍ എന്ന സംയുക്തം സഹായിക്കുന്നു. ദിവസേന കഴിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ് പുറത്ത് വരുന്ന പഠനങ്ങള്‍

പച്ചച്ചീര

ശരീരത്തിന് ഏറ്റവും ഗുണകരമായതാണ് ഇലകറികള്‍. സ്ഥിരമായി ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.  ഇലക്കറികളില്‍ തന്നെ രുചികരവും എളുപ്പം ലഭ്യവുമായതാണ് പച്ചച്ചീര. കാര്‍ബോഹൈഡ്രേറ്റും കാലറിയും പച്ചച്ചീരയില്‍ വളരെ കുറവാണ്. കാത്സ്യവും ആന്റി ഓക്‌സിഡന്റസും ധാരളമടങ്ങിയ കൊഴുപ്പിനെ കത്തിച്ച് കളയാന്‍ സഹായിക്കുന്നു.

വാഴപ്പഴം

പോഷകസംമ്പുഷ്ടമായ വാഴപ്പഴം ശരീരഭാരം കുറയ്ക്കുന്നതുള്‍പ്പെടെ നിരവധി  ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ഭക്ഷ്യനാരുകള്‍, റസിസ്റ്റന്റ് സ്റ്റാര്‍ച്ച് എന്നിവ ശരീര ഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. 

തണ്ണിമത്തന്‍

ഈ ചൂടുകാലത്ത് പുറത്ത് പോയി വന്നാല്‍ ശരീരം തണുപ്പിക്കാന്‍ ഏറ്റവും മികച്ചത് തണ്ണിമത്തനാണ്‌. വയറു കുറയ്ക്കുന്നതിനോടൊപ്പം ഡീഹൈഡ്രേഷനും ഇത് മികച്ച ഭക്ഷണമാണ്. ജീവകങ്ങള്‍, ധാതുക്കള്‍, ഡയറ്ററി ഫൈബര്‍,ആന്റി ഓക്‌സിഡന്റസ് എന്നിവ ധാരാളമടങ്ങിയ തണ്ണിമത്തന്‍ നിരവധി അസുഖങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

Content Highlights: how to get rid of belly fat, foods for belly fat, food news ,food updates, food news