ഏത് ആഘോഷത്തിനും മധുരം കൂട്ടാന്‍ കേക്ക് നിര്‍ബന്ധമാണിന്ന്. വിവാഹമോ പിറന്നാളോ വിജയാഘോഷങ്ങളോ ആയിക്കോട്ടെ, കേക്ക് അവിടെ താരമായിരിക്കും. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ഒരു കേക്കാണ്. ഇവിടെ കേക്ക് മുറിക്കുന്ന രീതിയിലെ വ്യത്യസ്തത കൊണ്ടാണ് വീഡിയോ വൈറലായിരിക്കുന്നത്.
കേക്ക് എളുപ്പത്തില്‍ മുറിക്കാനുള്ള വിദ്യ എന്നു പറഞ്ഞാണ് വീഡിയോ വൈറലാകുന്നത്. ഇവിടെ കേക്ക് മുറിക്കാന്‍ കത്തിക്ക് പകരം വൈന്‍ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും വൈന്‍ഗ്ലാസ് കൊണ്ട് മനോഹരമായി കേക്ക് മുറിക്കുന്നത് വീഡിയോയില്‍ കാണാം.
അമേരിക്കന്‍ സിനിമാ സംവിധായകയായ നാന്‍സി മേയെറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഓരോ അതിഥികളുടെയും കയ്യില്‍ വൈന്‍ഗ്ലാസ് നല്‍കി കേക്ക് മുറിക്കാന്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയിലുള്ളത്. ഓരോരുത്തരും ഗ്ലാസ് തലകീഴായി പിടിച്ച് അറ്റമുപയോഗിച്ച് കേക്ക് മുറിച്ചെടുക്കുന്നു. ആരുടെയും കയ്യില്‍ കേക്ക് ആകാത്ത വിധത്തിലാണ് മുറിച്ചെടുക്കുന്നത്.
നിരവധി പേരാണ് വീഡിയോക്ക് കീഴെ കമന്റുകളുമായെത്തിയത്. ഇനിയൊരിക്കലും കേക്ക് മുറിക്കാന്‍ കത്തി ഉപയോഗിക്കില്ലെന്നും കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ച്് കേക്ക് മുറിക്കാന്‍ മികച്ച വഴിയാണ് ഇതെന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: How To Cut Birthday Cake With Wine Glasses