പ്രതീകാത്മക ചിത്രം | Photo: U.N.I
സാലഡിലെയും പിസയിലെയും ഒഴിവാക്കാന്‍ പറ്റാത്ത ചേരുവയാണ് ക്യാപ്സിക്കം. എന്നാല്‍, ശരിയായ വിധത്തില്‍ പാകം ചെയ്യാത്തത് ക്യാപ്സിക്കത്തിന്റെ രുചി നഷ്ടപ്പെടുത്തുന്നു.
ക്യാപ്സിക്കത്തിന്റെ മണവും രുചിയും മാംസളമായ ഭാഗവുമെല്ലാം അത് ചേര്‍ത്തുണ്ടാക്കുന്ന വിഭവത്തിന്റെ സ്വാദ് വര്‍ധിപ്പിക്കുന്നു. സ്വാദ് വര്‍ധിപ്പിക്കുന്നതിന് മാത്രമല്ല, ഒട്ടേറെ ആരോഗ്യഗുണങ്ങള്കൂടി ക്യാപ്സിക്കത്തിനുണ്ട്. അതേസമയം, ക്യാപ്സിക്കം ശരിയായ രീതിയില്‍ പാകം ചെയ്യാത്ത് ഇതിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്നു. ഗുണമേന്മ നഷ്ടപ്പെടുത്താതെ വളരെ എളുപ്പത്തില്‍ ക്യാപ്സിക്കം വേവിച്ചെടുക്കേണ്ടതെങ്ങനെയെന്ന് വിശദമാക്കുകയാണ് പ്രമുഖ ഷെഫ് പങ്കജ് ബദൗരിയ.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അവര്‍ ക്യാപ്സിക്കം വേവിച്ചെടുക്കേണ്ട രീതി വീഡിയോ രൂപത്തില്‍ പങ്കുവെച്ചിരിക്കുന്നത്. ക്യാപ്സിക്കം ഒരിക്കലും വെള്ളം ചേര്‍ത്ത് പുഴുങ്ങിയെടുക്കരുതെന്ന് വീഡിയോയില്‍ പങ്കജ് പറയുന്നു. പകരം നന്നായി വറുത്തെടുക്കുന്നത് അതിന്റെ ഗുണവും രുചിയും നഷ്ടപ്പെടാതെ കാക്കുമെന്നും അവര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.
Content Highlights: cooking, capsicum cooking, food, cooking tips
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..