കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെ ചോക്‌ളേറ്റും മധുരപലഹാരങ്ങളും കാണും. പലപ്പോഴും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങളും മധുരപലഹാരങ്ങളായിരിക്കും. എന്നാല്‍ അനിയന്ത്രിതമായ അളവില്‍ മധുരം കഴിക്കുന്നത് പല്ലുകള്‍ക്ക് ഹാനികരമാണ്. ഇവ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കൊണ്ടെത്തിക്കും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതില്‍ നിന്ന് രക്ഷ നേടാം

കുഞ്ഞുങ്ങള്‍ക്ക്  മിഠായി കൊടുക്കുന്നത് പരമാധി കുറയ്ക്കാം.  മിഠായി വായില്‍ പറ്റിപിടിച്ചിരിക്കുന്നത് പല്ല് കേടാവാന്‍ കാരണമാവും. അഥവാ മിഠായി തിന്നേണ്ടി വരുന്ന സാഹചര്യത്തില്‍ പല്ലുകള്‍ നല്ലവണ്ണം കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കാം. 

ദിവസത്തില്‍ ഏറ്റവും പ്രാധാന്യമേറിയതാണ് പ്രഭാത ഭക്ഷണം. കുഞ്ഞുങ്ങള്‍ക്ക് ധാരാളം പച്ചക്കറികള്‍ ഈ സമയം നല്‍കാം. കുട്ടികള്‍ക്ക് ഇഷ്ടമുള്ള രൂപത്തില്‍ ഭക്ഷണങ്ങള്‍ തയ്യാറാക്കി കൊടുക്കുന്നത് അവര്‍ക്ക് കഴിക്കാനുള്ള ആവേശം കൂട്ടുന്നു.

കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ്ണമായും മധുരം കൊടുക്കാതിരിക്കുന്നത് ശരിയല്ല. ഒറ്റയടിക്ക് നിര്‍ത്തുന്നതിനേക്കാള്‍ പതിയെ കുറച്ച് വരുന്നതാണ് നല്ലത്. വീട്ടില്‍ കുറച്ച് മാത്രം മധുരപലഹാരങ്ങള്‍ സൂക്ഷിക്കാം

കുഞ്ഞുങ്ങള്‍ക്ക് ധാരാളം വെളളം നല്‍കേണ്ടതുണ്ട്. മിഠായി ചോദിച്ച് വരുന്ന സമയത്ത് വെള്ളം നല്‍കി ശ്രദ്ധ തിരിക്കാം. പഴങ്ങള്‍ നല്‍കുന്നത് നല്ലൊരു ആശയമാണ്. ഇത് ചെയതാല്‍ മിഠായി തരാം എന്ന് രീതിയില്‍ കുട്ടിയെ വളര്‍ത്തുന്ന പ്രവണത ശരിയല്ല. കുഞ്ഞുങ്ങള്‍ക്ക് സമ്മാനമായി നട്‌സ്, പഴങ്ങള്‍ എന്നിവ നല്‍കാം. അമിതമായാല്‍ അമൃതും വിഷമാണെന്ന ചിന്ത മനസ്സില്‍ വെയ്ക്കണം

കുഞ്ഞുങ്ങള്‍ക്ക് മാതൃകയാവേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. കുഞ്ഞുങ്ങളോട് ചോക്ക്‌ളേറ്റും മറ്റും മധുരപലഹാരങ്ങളും ഒഴിവാക്കാന്‍ പറഞ്ഞിട്ട് മാതാപിതാക്കള്‍ കഴിക്കുന്നത് ഒഴിവാക്കണം. 

Content Highlights: how to control sugar cravings of child