ലഞ്ച് ബോക്‌സിലെ ചീത്തമണം ഒഴിവാക്കാം; അറിയാം ചില പൊടിക്കൈകള്‍


പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ബേക്കിങ് സോഡ.

പ്രതീകാത്മക ചിത്രം | Photo: canva.com/

ജോലിക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഒഴിവാക്കാന്‍ പറ്റാത്ത കാര്യമാണ് ഉച്ചയൂണിന് ഉപയോഗിക്കുന്ന പാത്രം. ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ഉപയോഗിക്കുന്ന ഈ പാത്രം എത്രതവണ കഴുകിയെടുത്താലും അതില്‍ ചീത്ത മണം അവശേഷിക്കും. ഇത് നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഏതാനും പൊടിക്കൈകള്‍ പരിചയപ്പെടാം.

ഫ്രീസറില്‍ വയ്ക്കാം

ലഞ്ച് ബോക്‌സിലെ ചീത്ത മണം കളയുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണിത്. മൂന്നോ നാലോ മണിക്കൂര്‍ ഫ്രീസറില്‍ തുറന്ന് സൂക്ഷിക്കാം. അല്ലെങ്കില്‍ ഒരു രാത്രി മുഴുവനും പാത്രം ഫ്രീസറില്‍ വയ്ക്കുന്നത് അതിലെ മണം ഒഴിവാക്കാന്‍ സഹായിക്കും.

വിനാഗിരി

പാത്രത്തിനുള്ളിലെ ചീത്ത മണത്തിന് കാരണക്കാരായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ വിനാഗിരിക്ക് കഴിയും. വിനാഗിരിയിലടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഒരു കപ്പില്‍ വെള്ളമെടുത്ത് അതില്‍ കുറച്ച് വിനാഗിരി ഒഴിക്കുക. വൃത്തിയുള്ള കോട്ടന്‍ തുണി മുറിച്ചെടുത്ത് ഈ വെള്ളത്തില്‍ മുക്കി പാത്രത്തിനുള്ളില്‍ ഇട്ട് കുറച്ച് സമയം വയ്ക്കാം.

ഉരുളക്കിഴക്ക്

ഒരു ഒരുളക്കിഴങ്ങ് മുറിച്ചെടുത്ത് പാത്രത്തിനുള്ളില്‍ ഉരയ്ക്കാം. ശേഷം ഈ ഉരുളക്കിഴങ്ങ് 20 മിനിറ്റ് പാത്രത്തിനുള്ളില്‍ വയ്ക്കുക. പിന്നീട് ഉരുളക്കിഴങ്ങില്‍ സ്വല്‍പം ഉപ്പ് പുരട്ടിയ ശേഷം പാത്രത്തില്‍ ഒരു തവണ കൂടി ഉരച്ച് പാത്രം കഴുകിയെടുക്കാം.

ബേക്കിങ് സോഡ

പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ബേക്കിങ് സോഡ. വെള്ളത്തില്‍ ബേക്കിങ് സോഡ ചാലിച്ച് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഇത് പാത്രത്തില്‍ പത്ത് മിനിറ്റ് നേരം തേച്ച് പിടിപ്പിക്കുക. ശേഷം കഴുകിയെടുക്കാം.

Content Highlights: tips for cleaning lunch box, how to clean lunch box, food, kitchen tip


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022

Most Commented