ടല്‍ വിഭവങ്ങളില്‍ ഏറ്റവും രുചിയുള്ള ഒന്നാണ് കല്ലുമ്മക്കായ. പക്ഷേ എന്തുചെയ്യാം എങ്ങനെ വൃത്തിയാക്കുമെന്ന് അറിയാത്തത് കൊണ്ട് പലരും കല്ലുമ്മക്കായയെ വീട്ടില്‍ കയറ്റാറില്ല. കൊതി സഹിക്കാതെ വന്നാല്‍ ഹോട്ടലിലേക്ക് ഓടും.  എന്നാല്‍ വളരെ എളുപ്പത്തില്‍ വൃത്തിയാക്കാവുന്ന ഒന്നാണ് കല്ലുമ്മക്കായ.

ആദ്യം കല്ലുമ്മക്കായ ചുവട് കട്ടിയുള്ള ഒരു വലിയ പാത്രത്തിലേക്ക് മാറ്റിയ ശേഷം.  തോട് ഭാഗം അടര്‍ന്നുമാറുന്ന പരുവം ആകുന്നത് വരെ വെള്ളത്തിലിട്ട് പുഴുങ്ങുക. ശേഷം വെള്ളം വാര്‍ന്നുപോകാന്‍ വയ്ക്കുക. ചൂടാറിയ ശേഷം കൈകള്‍ ഉപയോഗിച്ച് തോട് അനായാസം അടര്‍ത്തിമാറ്റാവുന്നതാണ്.  തോടിനുള്ളില്‍ മഞ്ഞ നിറത്തില്‍  ലഭിക്കുന്ന ഭാഗം ആണ്  ഭക്ഷ്യയോഗ്യം . ഈ ഭാഗത്ത് കറുത്ത നിറത്തില്‍ കാണുന്ന ഭാഗം കൈകൊണ്ട് നുള്ളിയൊ കത്തി ഉപയോഗിച്ചോ നീക്കം ചെയ്യണം.   

kallummakkaya
 നീക്കം ചെയ്യേണ്ട ഭാഗം; Image credit: icookipost.com
1
Image credit: Ms. Glaze's Pommes d'Amour

ഇതിന്റെ മധ്യഭാഗത്തായി പുല്ല് പോലെ ഒരു ഭാഗം കാണാം. ഇത് നീക്കം ചെയ്ത് വേണം കല്ലുമ്മക്കായ ഉപയോഗിക്കാന്‍. 

kallummakkaya
നീക്കം ചെയ്യേണ്ട ഭാഗം: Image credit: Mariscos del Ortegal SL

തോടുകള്‍ മുഴുവനായി അടര്‍ത്തിമാറ്റിയ ശേഷം കല്ലുമ്മക്കായ വെള്ളത്തില്‍ നന്നായി കഴുകുക. ശേഷം കല്ലുമ്മക്കായ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഭവമാക്കി മാറ്റാം

content Highlight: how to clean kallumakkaya,Mussel cleaning process